Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

14 June, 2018 06:03:43 PM


കേ​ജ​രി​വാ​ളി​ന്‍റെ സ​മ​രം നാല് ദിനം പിന്നിടുന്നു; തി​രി​ഞ്ഞു​നോ​ക്കാ​തെ ല​ഫ്. ഗ​വ​ർ​ണ​ർ

മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യി​ന്‍റെ നി​ല അ​പ​ക​ടത്തിലെന്ന് ഡോക്ടര്‍മാര്‍



ദില്ലി: ദില്ലി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും മ​ന്ത്രി​മാ​രും ന​ട​ത്തു​ന്ന രാ​ജ്നി​വാ​സ് ധ​ർ​ണ നാ​ലു ദി​വ​സം പി​ന്നി​ടു​മ്പോ​ഴും പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ഇ​ട​പെ​ടാ​തെ ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലും കേ​ന്ദ്ര സ​ർ​ക്കാ​രും. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ പോ​ലും ല​ഫ്. ഗ​വ​ർ​ണ​ർ ത​യാ​റാ​യി​ട്ടി​ല്ല. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ജ​രി​വാ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക​ത്തു ന​ൽ​കി. 

നി​രാ​ഹാ​ര സ​മ​ര​ത്തി​ലു​ള്ള മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യി​ന്‍റെ ഷു​ഗ​ർ നി​ല അ​പ​ക​ട നി​ല​യി​ലാ​ണെ​ന്നും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു. ദില്ലി സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ന്ദ്രം ഇ​ട​പെ​ടു​ന്ന​തി​നെ​തി​രേ​യും മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ധ​ർ​ണ ന​ട​ത്തി​യി​ട്ടും പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കാ​ത്ത കേ​ന്ദ്ര ന​ട​പ​ടി​ക്കു​മെ​തി​രേ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യും ന​ട​ൻ ക​മ​ൽ​ഹാ​സ​നും രം​ഗ​ത്തെ​ത്തി. 

അ​തേ​സ​മ​യം, സ​മ​രം ന​ട​ത്തു​ന്ന ആം ​ആ​ദ്മി പാ​ർ​ട്ടി സ​ർ​ക്കാ​രി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി ഓ​ഫീ​സി​നു മു​ന്പി​ൽ ബി​ജെ​പി ന​ട​ത്തു​ന്ന ധ​ർ​ണ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മ​ര​ത്തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കാ​മെ​ന്നു ദില്ലി ഹൈ​ക്കോ​ട​തി​യും അ​റി​യി​ച്ചു. ല​ഫ്. ഗ​വ​ർ​ണ​റു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യ രാ​ജ്നി​വാ​സി​ന്‍റെ സ​ന്ദ​ർ​ശ​ക മു​റി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ, മ​ന്ത്രി​മാ​രാ​യ ഗോ​പാ​ൽ റാ​യ്, സ​ത്യേ​ന്ദ്ര ജെ​യി​ൻ എ​ന്നി​വ​ർ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തു​ന്ന​ത്.

നാ​ലു മാ​സ​മാ​യി ജോ​ലി​യി​ൽ​നി​ന്നു വി​ട്ടു​ നി​ൽ​ക്കു​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ക, റേ​ഷ​ൻ അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി​ച്ചു​ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ആ​വ​ശ്യം. കു​ത്തി​യി​രി​പ്പ് സ​മ​രം ശ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ഓ​ഫീ​സ് നാ​ലു ദി​വ​സ​മാ​യി രാ​ജ്നി​വാ​സി​ലേ​ക്കു മാ​റി​യി​ട്ടു​ണ്ട്.



Share this News Now:
  • Google+
Like(s): 114