Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

14 June, 2018 04:39:29 PM


കെവിന്‍ വധം: നീനുവിന് മനോരോഗമെന്ന് ചാക്കോയുടെ അഭിഭാഷകന്‍

ചികിത്സാരേഖകള്‍ തെന്മലയിലെ വീട്ടില്‍ നിന്നും എടുപ്പിക്കണമെന്നും പ്രതി
കോട്ടയം: ദുരഭിമാനക്കൊലയ്ക്കിരയായ കെവിന്റെ ഭാര്യ നീനുവിന് പാരനോയ്ഡ് സൈക്കോസിസാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍. നീനുവിന് മനോരോഗമുണ്ടെന്ന കേസിലെ അഞ്ചാംപ്രതിയും പിതാവുമായ ചാക്കോയുടെ പരാതിയില്‍ കോടതി വാദം കേള്‍ക്കവെയാണ് നീനുവിന്റെ രോഗവിവരത്തെക്കുറിച്ച് പ്രതിഭാഗം കോടതിയെ ധരിപ്പിച്ചത്. രണ്ടുമൂന്നു തവണ ആത്മഹത്യാശ്രമം നടത്തുകയും അടുത്തടുത്ത ബന്ധുക്കളോട് ശത്രുതാമനോഭാവം പുലര്‍ത്തുകയും ചെയ്യുന്നത് ഈ രോഗത്തിന്റെ ഭാഗമാണെന്നും ഇതിന് ഡോ. ബൃന്ദയുടെ അടുത്ത് കൗണ്‍സിലിങ്ങിന് നീനു വിധേയയായിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

മകള്‍ നീനുവിന് മാനസികരോഗമുണ്ടെന്നും കെവിന്റെ വീട്ടില്‍നിന്നും മാറ്റണമെന്നുമാവശ്യപ്പെട്ടാണ് ചാക്കോ കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. നീനുവിന്റെ രോഗവിവരം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പോലിസ് സീല്‍ ചെയ്ത തെന്‍മലയിലെ തന്റെ വീട് തുറന്നുനല്‍കണമെന്നും ചാക്കോ ആവശ്യപ്പെട്ടു. ചാക്കോയുടെ പരാതിയിന്‍മേല്‍ ഈമാസം 18ന് കോടതി വിധി പറയും. അതേസമയം, തനിക്ക് മാനസികരോഗമുണ്ടെന്ന് സ്ഥാപിക്കാനുള്ള നീക്കം പ്രതികള്‍ക്ക് കേസില്‍നിന്നും രക്ഷപ്പെടാനാണെന്ന് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു നേരത്തെ പ്രതികരിച്ചിരുന്നു. തനിക്ക് മാനസികപ്രശ്‌നങ്ങളൊന്നും ഇല്ലെന്നും തന്നെ ഒരു മാനസികാരോഗ്യകേന്ദ്രത്തിലും ചികില്‍സയ്ക്ക് കൊണ്ടുപോയിട്ടില്ലെന്നും നീനു വ്യക്തമാക്കിയിരുന്നു.

അതിനിടെ, കേസിലെ ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈമാസം 18ലേക്ക് മാറ്റി. താന്‍ ഹൃദ്രോഗിയാണെന്ന് കാട്ടിയാണ് നീനുവിന്റെ പിതാവ് ചാക്കോ ജാമ്യാപേക്ഷ നല്‍കിയത്. ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് ചാക്കോയെ അറസ്റ്റുചെയ്തത്. സംഭവം നടക്കുമ്പോള്‍ ചാക്കോ വീട്ടിലുണ്ടായിരുന്നു. എന്നാല്‍, പോലിസ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പ്രതിപ്പട്ടികയില്‍ ചാക്കോയുടെ പങ്കെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് അഭിഭാഷകന്‍ വിനോദ് കോടതിയെ അറിയിച്ചു.

കേസുമായി ചാക്കോക്ക് ബന്ധമില്ല. മുഖ്യപ്രതിയുടെ പിതാവെന്ന ഒറ്റക്കാരണത്താലാണ് ചാക്കോയെ അറസ്റ്റുചെയ്തത്. ചാക്കോ ഹൃദ്രോഗിയാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ കൊല്ലത്തെ പൂട്ടിക്കിടക്കുന്ന വീട്ടിലാണെന്നും അഭിഭാഷകന്റെ സാന്നിധ്യത്തില്‍ രേഖകള്‍ കണ്ടെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ചാക്കോയുടെ ജാമ്യഹരജിയിലും നീനുവിനെ കെവിന്റെ വീട്ടില്‍നിന്നു മാറ്റുന്നത് സംബന്ധിച്ച അപേക്ഷയിലും കോടതി തിങ്കളാഴ്ച വാദം കേള്‍ക്കുംShare this News Now:
  • Google+
Like(s): 109