Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

14 June, 2018 04:39:17 PM


ദന്തഡോക്ടര്‍ നീണ്ടൂരിലെ തോട്ടില്‍ മരിച്ച നിലയില്‍

മുടക്കാലി പാടത്തിന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്



നീണ്ടൂര്‍: യുവഡോക്ടറുടെ മൃതദേഹം നീണ്ടൂരിലെ തോട്ടില്‍. കല്ലറയില്‍ ദന്ത ഡോക്ടറായ കൈപ്പുഴ മലയില്‍ (ഒറ്റക്കാട്ടില്‍) ഡോ.ജോസ്നി ജോസഫി (33)നെയാണ് മുടക്കാലി പാടത്തിന് സമീപത്ത് വ്യാഴാഴ്ച രാവിലെ 10 മണിയോടെ മരിച്ച നിലയില്‍ കാണപ്പെട്ടത്. കെ.ഈ.കോളേജ് റിട്ട അധ്യാപകന്‍ എം.ജെ.ജോസഫിന്‍റെയും ഡോളി ജോസഫിന്‍റെയും മകനായ ഡോക്ടര്‍ അവിവാഹിതനാണ്. വ്യാഴാഴ്ച രാവിലെ 8.45 ന് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് തന്‍റെ കാറില്‍ വീട്ടില്‍ നിന്നിറങ്ങിയതാണ് ഡോക്ടര്‍.


മടുക്കാനി പാലത്തിനപ്പുറം കാര്‍ കണ്ടെത്തി. ഡോക്ടറുടെ പേഴ്സും മൊബൈല്‍ ഫോണും കാറിനുള്ളില്‍ നിന്നും കണ്ടെത്തി. വീടിനോട് ചേര്‍ന്ന് ക്ലിനിക് ആരംഭിക്കുവാന്‍ കെട്ടിടത്തിന്‍റെ പണികള്‍ പൂര്‍ത്തിയായി വരികയായിരുന്നു. മരിച്ചതാരെന്ന് തിരിച്ചറിയാതെ വന്നതോടെ പോലീസ് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. മാധ്യമങ്ങളില്‍ അറിയിപ്പ് നല്‍കിയ പിന്നാലെ സന്ധ്യയോടെയാണ് ആളെ തിരിച്ചറിഞ്ഞത്. സംസ്കാരം ശനിയാഴ്ച 2.30ന് കൈപ്പുഴ സെന്‍റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും. സഹോദരന്‍: ഡോ.ഡെനി ജോസഫ്



Share this News Now:
  • Google+
Like(s): 9581