14 June, 2018 04:38:44 PM


താ​മ​ര​ശേ​രി ക​രി​ഞ്ചോ​ല ഉ​രു​ൾ​പൊ​ട്ട​ൽ: കാണാതായവരുടെ എണ്ണത്തിൽ അവ്യക്തത

വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു​



കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച നാ​ല് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു. ക​രി​ഞ്ചോ​ല സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൾ സാ​ലീ​മി​ന്‍റെ മ​ക്ക​ളാ​യ ദി​ൽ​ന(9)​യും മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സും (3) ജാ​ഫ​റി​ന്‍റെ ഏ​ഴ് വ​യ​സു​ള്ള മ​ക​നും അ​ർ​മാ​ന്‍റെ ഭാ​ര്യ​യു​മാ​ണ് മ​രി​ച്ച​ത്.  മൂ​ന്നു കു​ട്ടി​ക​ളു​ടേ​യും ഒ​രു സ്ത്രീ​യു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് വെ​ട്ടി​ഒ​ഴി​ഞ്ഞ​വ​ഴി ജു​മാ മ​സ്ജി​ദി​ൽ സം​സ്ക​രി​ച്ച​ത്.


ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ എ​ട്ട് പേ​ർ​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇന്ന് പുലർച്ചെ മൂന്നിനുണ്ടായ ഉരുൾപൊട്ടലിൽ  അ​ഞ്ച് വി​ടു​ക​ൾ ഒ​ലി​ച്ചു പോ​യി​രു​ന്നു. അതേസമയം ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാണാതായവരുടെ എണ്ണത്തിൽ അവ്യക്തത തുടരുന്നു. തകർന്ന വീടുകളിൽ 17 പേര്‍ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ ഒരു വീട്ടിൽ നോമ്പുതുറയ്ക്ക് കൂടൂതൽ ആളെത്തിയിരുന്നുവെന്നും ഇവർ തിരിച്ചുപോയോ എന്നറിയില്ലെന്നും നാട്ടുകാർ പറയുന്നു. ഇതോടെയാണ് കാണാതായിരിക്കുന്നവരുടെ എണ്ണത്തിൽ അവ്യക്തത ഉണ്ടായത്.


രാ​വി​ലെ 12 പേ​രെ കാ​ണാ​താ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ ഉണ്ടായിരുന്നത്. ഇ​തി​ൽ നാ​ല് പേ​രെ ക​ണ്ടെ​ത്തി​യി​രു​ന്നു. മ​റ്റു​ള്ള​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്. പോ​ലീ​സും, അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ക​ക്ക​യം, പു​ല്ലൂ​രാ​മ്പാ​റ, ക​രി​ഞ്ചോ​ല, ച​മ​ല്‍, ക​ട്ടി​പ്പാ​റ, വേ​ന​പ്പാ​റ മേ​ഖ​ല​യി​ലാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട​വ​ണ്ണ ചാ​ത്ത​ല്ലൂ​രി​ലും ആ​ന​ക്ക​ല്ലി​ലും ഉ​രു​ള്‍​പൊ​ട്ടി.


സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ഴ ക​ന​ത്ത നാ​ശം വി​ത​ച്ച വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, പ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട്.



Share this News Now:
  • Google+
Like(s): 109