14 June, 2018 08:16:20 AM


കോഴിക്കോട് തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ വെള്ളത്തിൽ മുങ്ങി

ബസുകള്‍ പൂർണമായും മുങ്ങുന്ന നിലയിലാണ് ഡിപ്പോയിലെ വെള്ളം




കോഴിക്കോട്: കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ പൂർണമായും വെള്ളത്തിൽ മുങ്ങി. ഡിപ്പോയിൽ വെള്ളം നിറഞ്ഞതോടെ ജീവനക്കാർ കുടുങ്ങി. ബസിനുള്ളിൽ മണിക്കൂറുകളോളം ജീവനക്കാർ കഴിച്ചുകൂട്ടേണ്ടി വന്നു. ബസ് പൂർണമായും മുങ്ങുന്ന നിലയിലേക്ക് ഡിപ്പോയിൽ വെള്ളം നിറഞ്ഞിട്ടുണ്ട്.

ബസിനുള്ളിൽ കുടുങ്ങിയ ജീവനക്കാരെ വളരെ പണിപ്പെട്ടാണ് സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി മേഖലകളിൽ കനത്ത മഴ തുടരുകയാണ്. പ്രദേശത്ത് ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന സ്ഥലങ്ങളിലെ ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ചെറിയ ഉരുൾപ്പൊട്ടലും ഉണ്ടായിട്ടുണ്ട്



Share this News Now:
  • Google+
Like(s): 59