13 June, 2018 07:38:36 PM


കൊച്ചി തീരത്ത് ഇന്ത്യന്‍ ചരക്ക് കപ്പലിന് തീ പിടിച്ചു; ഒരാള്‍ മരിച്ചു

അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി യോ​ഗേ​ഷ് സോ​ള​ങ്കി​യാ​ണ് മ​രി​ച്ച​ത്



കൊച്ചി: കൊച്ചി തീരത്ത് നിന്ന് 1.45 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ പുറംകടലില്‍ നങ്കൂരമിട്ടിരുന്ന കപ്പലിന് തീ പിടിച്ച് ഒരാള്‍ മരിച്ചു. ഇന്ത്യന്‍ ചരക്ക് കപ്പലായ എം.വി.നളിനിയ്ക്കാണ് തീ പിടിച്ചത്. അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി യോ​ഗേ​ഷ് സോ​ള​ങ്കി​യാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.  മൊത്തം 22 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. 



കപ്പലിലെ വൈദ്യുതി സംവിധാനവും പ്രൊപ്പല്‍ഷന്‍ സംവിധാനവും തകരാറിലായി. നാവികസേനയുടെ ഹോലികോപ്ടര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീരസംരക്ഷണസേനയുടെ ചാര്‍ളി എന്ന ബോട്ടും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയും വെളിച്ചമില്ലായ്മയും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിട്ടുണ്ട്. എ​ന്നാ​ല്‍ തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. 



Share this News Now:
  • Google+
Like(s): 140