Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

13 June, 2018 03:47:07 PM


ഹോട്ടല്‍മാലിന്യം നഗര ഹൃദയത്തിലേക്ക്; ആശങ്കയില്‍ ഏറ്റുമാനൂര്‍ നിവാസികള്‍

നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുടമയ്ക്ക് നോട്ടീസ് നല്‍കിഏറ്റുമാനൂര്‍: നഗരത്തിലെ സ്വകാര്യ ഹോട്ടലിലെ മാലിന്യം നഗരസഭാ ആസ്ഥാനത്തിനു ചുറ്റും സ്വകാര്യബസ് സ്റ്റാന്‍റിലും പച്ചക്കറി മാര്‍ക്കറ്റിലും പരന്നൊഴുകുന്നത് ഭിതിയുണര്‍ത്തുന്നു. മഴക്കാലരോഗങ്ങള്‍ പടന്നുപിടിക്കവെ ഹോട്ടലിലെ മലിനജലം  കെട്ടികിടന്ന് കൊതുകുകള്‍ വളരുന്നത് നാട്ടുകാരില്‍ ആശങ്കയുയര്‍ത്തി. ഇതേതുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുടമയ്ക്ക് നോട്ടീസ് നല്‍കി. 

എം.സി.റോഡരികിലെ ഹോട്ടലില്‍ നിന്നുമുള്ള മാലിന്യം കെ.എസ്.ടി.പി ഓടയിലേക്ക് ഒഴുക്കുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ഇതിനിടെയാണ് ബസ് സ്റ്റാന്‍റിനകത്തുകൂടി നഗരസഭയുടെ പിന്നിലുള്ള പ്രധാന ഓടയിലേക്ക് ഈ ഹോട്ടലില്‍ നിന്നും ഘടിപ്പിച്ച പൈപ്പും ചെറിയ ഓടയും കണ്ടെത്തിയത്.  കക്കൂസ് മാലിന്യം  ഉള്‍പ്പെടെ ഹോട്ടലിലെ മാലിന്യങ്ങള്‍ മുഴുവന്‍ ഈ ഓടയിലൂടെ ഒഴുക്കിയിരുന്നത് കണ്ടുപിടിച്ചതിനെ തുടര്‍ന്ന് നഗരസഭ അത് അടച്ചുകെട്ടിയിരുന്നതായി ആരോഗ്യകാര്യസ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു. ഇതിനു ശേഷമാണ് പച്ചക്കറി മാര്‍ക്കറ്റിന് പിന്നിലൂടെ മാലിന്യം ഒഴുക്കിതുടങ്ങിയത്. 

മാലിന്യസംസ്കരണപ്ലാന്‍റുകള്‍ സ്ഥാപിക്കണമെന്ന കര്‍ശനനിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഏറ്റുമാനൂരിലെ മിക്ക ഹോട്ടലുകളും മാലിന്യം ഓടകളിലേക്ക് ഒഴുക്കുന്നത്. ആരോഗ്യവിഭാഗത്തിലെ ജീവനക്കാരുടെ കുറവ് മൂലം കുറെ കാലമായി പരിശോധന നടക്കാത്തത് അനുഗ്രഹമായാണ് ഹോട്ടലുടമകള്‍ കാണുന്നത്. ടൗണിലെ പല ഹോട്ടലുകളിലും ലഭിക്കുന്നത് വളരെ മോശമായതും പഴകിയതുമായ ഭക്ഷണസാധനങ്ങളാണ് എന്ന പരാതിയും ഉയരുന്നുണ്ട്.

ഇതിനിടെ ബസ് സ്റ്റാന്‍റ് പരിസരത്തെ വെള്ളക്കെട്ടിന്‍റെ മറവില്‍ പുതിയ ഓട നിര്‍മ്മിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇത് ഹോട്ടലുകാരെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്നാണ് ആരോപണം. ഇപ്പോള്‍ തന്നെ മത്സ്യമാര്‍ക്കറ്റിലെയും മറ്റും മാലിന്യം ഒഴുകി ഓടകള്‍ അടയുകയും ടൗണില്‍ പരന്നൊഴുകുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. ടൗണില്‍ നിന്നും മാലിന്യം ഒഴുകിയെത്തുന്നത് ചെറുവാണ്ടൂര്‍ പാടത്തെ കൃഷിയേയും സാരമായി ബാധിച്ചിട്ടുണ്ട്. നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഹോട്ടലുകാരുടെ താല്‍പര്യത്തിന് കൂട്ടുനില്‍ക്കാനാവില്ലെന്ന് ആരോഗ്യവിഭാഗം സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ പറയുന്നു.   Share this News Now:
  • Google+
Like(s): 160