Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

13 June, 2018 01:44:15 PM


ഗാലറിയിൽ ശബ്‍ദ വിസ്‍മയം തീര്‍ക്കാൻ ലോഘാസ് എന്ന സ്‍പൂണുകളുമായി റഷ്യക്കാര്‍

ദക്ഷിണാഫ്രിക്കൻ ലോകകപ്പിലെ വുവു സേലയ്ക്ക് മറുപടിയാവും ലോഘോസ്



മോസ്കോ: ലോകകപ്പിനെ വ്യത്യസ്‍തമായ രീതിയിൽ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് റഷ്യക്കാർ. സ്‍പൂണുകൾ കൊണ്ട് ഗാലറിയിൽ ശബ്‍ദ വിസ്‍മയം തീർക്കുകയാണ് ഇവരുടെ ലക്ഷ്യം. രണ്ടായിരത്തിപത്തിലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിലെ മറക്കാനാവാത്ത അനുഭവമാണ് ഗാലറിയിൽ മുഴങ്ങിയ വുവുസേല ശബ്‍ദം. കാതടപ്പിക്കുന്ന വുവുസേലയുടെ ആരവങ്ങൾ ഇപ്പോഴും ഫുട്ബോൾ പ്രേമികളുടെ കാതുകളിൽ മുഴങ്ങുന്നു.

വുവുസേലയ്‍ക്ക് റഷ്യയുടെ മറുപടിയാണ് സ്‍പൂണുകൾ. റഷ്യയിലെ പരമ്പരാഗത സംഗീത ഉപകരണമാണ് ലോഘാസ് എന്നിയപ്പെടുന്ന സ്‍പൂണുകൾ. ലോകകപ്പിനായി തടിയിലും പ്ലാസ്റ്റിക്കിലും നിർമ്മിച്ച സ്‍പൂണുകൾ സ്റ്റേഡിയങ്ങളിൽ ലഭ്യമാവും. വുവുസേലയപ്പോലെ കാതടപ്പിക്കുന്ന ശബ്‍ദം ഉണ്ടാവില്ലെങ്കിലും പന്ത്രണ്ട് സ്റ്റേഡിയങ്ങളും ശബ്‍ദമുഖരിതമാവുമെന്ന് റഷ്യക്കാ‍ർ ഉറപ്പ് നൽകുന്നു.



Share this News Now:
  • Google+
Like(s): 26