13 June, 2018 11:32:10 AM


അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ബ​സ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞു; 17 മരണം

അ​പ​ക​ത്തി​ൽ​പ്പെ​ട്ട​ത് ജ​യ്പൂ​രി​ൽ​നി​ന്നും ഫ​റു​ഖാ​ബാ​ദി​ലേ​ക്ക് വ​ന്ന ബ​സ്




ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മെ​യി​ൻ​പു​രി​യി​ൽ ബ​സ് മ​റി​ഞ്ഞ് 17 യാ​ത്ര​ക്കാ​ർ മ​രി​ച്ചു. 35 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. മെ​യി​ൻ​പു​രി ജി​ല്ല​യി​ലെ ദ​ൻ​ഹാ​ര​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന സ്വ​കാ​ര്യ​ബ​സ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. 

രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ൽ​നി​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​റു​ഖാ​ബാ​ദി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വോ​ൾ​വോ ബ​സാ​ണ് അ​പ​ക​ത്തി​ൽ​പ്പെ​ട്ട​ത്. ഏ​ക​ദേ​ശം 80 മു​ത​ൽ 90 പേ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡ്രൈ​വ​റി​ന്‍റെ അ​ശ്ര​ദ്ധ​യും അമിത വേഗവുമാണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. ബ​സ് നി​റു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഡ്രൈ​വ​ർ അ​നു​സ​രി​ച്ചി​ല്ലെ​ന്നും യാ​ത്ര​ക്കാ​ർ ആ​രോ​പി​ച്ചു



Share this News Now:
  • Google+
Like(s): 220