13 June, 2018 11:29:06 AM


കെവിന്‍റെ കുടുംബത്തിന് വീടുവയ്ക്കുവാന്‍ 10 ലക്ഷം രൂപ ധനസഹായം

നീനുവിന്‍റെ പഠന ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും




തിരുവനന്തപുരം: പ്രണയ വിവാഹത്തെത്തുടർന്ന് ഭാര്യാവീട്ടുകാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവി​​ന്‍റെ കുടുംബത്തിന് സർക്കാർ ധനസഹായം. വാടക വീട്ടിൽ കഴിയുന്ന കെവിന്‍റെ കുടുംബത്തിന് വീടുവയ്ക്കുന്നതിന് 10 ലക്ഷം രൂപ നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കെവിന്‍റെ ഭാര്യ നീനുവിന്‍റെ പഠന ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അതേസമയം, കേ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മാണെന്നും വീ​ട് വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ​ത്ത് ല​ക്ഷം രൂ​പ സ്വീ​ക​രി​ക്കു​മെ​ന്നും കെ​വി​ന്‍റെ പി​താ​വ് ജോ​സ​ഫ് ജേ​ക്ക​ബ് പറഞ്ഞു. കെ​വി​ന്‍റെ ഭാ​ര്യ നീ​നു​വി​ന്‍റെ വി​ദ്യാ​ഭ്യാ​സ​മാ​ണ് പ്ര​ധാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.




Share this News Now:
  • Google+
Like(s): 157