Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

13 June, 2018 11:28:36 AM


പറവൂരിലെ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം; നഷ്ടപ്പെട്ടത് തിരുവാഭരണം അടക്കം 50 പവന്‍

രണ്ട് ക്ഷേത്രങ്ങളിലും നടന്നത് ഒരേ രീതിയിലുള്ള മോഷണം




കൊച്ചി: എറണാകുളം പറവൂരിലെ രണ്ടു ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്നു. കോട്ടുവള്ളി തൃക്കപുരം ദേവീക്ഷേത്രത്തിലെ തിരുവാഭരണമടക്കം 30 പവന്‍ സ്വർണമാണ് മോഷണം പോയത്. ഇതിന് സമീപമുള്ള ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവന്‍ കവർന്നു. രണ്ട് ക്ഷേത്രങ്ങളിലും ഒരേ രീതിയിലുള്ള മോഷണമാണ് നടന്നത്.

തൃക്കപുരം ദേവീ ക്ഷേത്രത്തിൽ ശ്രീകോവിലിന്‍റെ ഓട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. എന്നാൽ, അവിടെ നിന്ന് സ്വർണം ലഭിക്കാത്തതിനാൽ ക്ഷേത്രത്തിലെ ഓഫീസ് കുത്തിത്തുറക്കുകയായിരുന്നു. ഇവിടെ നിന്നാണ് 30 പവൻ സ്വർണാഭരണവും അറുപതിനായിരം രൂപയും കവർന്നത്.

ശ്രീനാരായണ ക്ഷേത്രത്തിൽ നിന്ന് 20 പവന്‍റെ സ്വർണാഭരണത്തിനു പുറമേ സിസിടിവിയും മോഷണം പോയി. ഇവിടെയും തൃക്കപുരത്തേതിന് സമാനമായ രീതിയിലാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി



Share this News Now:
  • Google+
Like(s): 99