Breaking News
കോട്ടയം വഴിയുള്ള പല ട്രയിനുകളും നാളെ മുതല്‍ ആലപ്പുഴ വഴി; ഒട്ടേറെ ട്രയിനുകള്‍ റദ്ദ് ചേയ്തു... പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്ക്... പിറവം കേസില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി... രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായേക്കും... മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് അധികാരത്തിലേക്ക്... എൻ.എസ്. വിശ്വനാഥൻ റിസർവ് ബാങ്ക് താൽകാലിക ഗവർണറായി ചുമതലയേറ്റേക്കും... ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരത്തിലേക്ക്... എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു... സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അക്രമം; ചൊവ്വാഴ്ച തിരുവനന്തപുരത്ത് ബിജെപി ഹര്‍‍ത്താല്‍...

12 June, 2018 06:29:24 PM


ഓ​ഫ​റു​ക​ളു​ടെ പെ​രു​മ​ഴ​ക്കാലവുമായി കൊ​ച്ചി മെ​ട്രോ​യു​ടെ ഒ​ന്നാം വാ​ർ​ഷി​കം

19ന് ​'ഫ്രീ ​റൈ​ഡ് ഡേ' ​എ​ന്ന പേ​രി​ൽ സൗ​ജ​ന്യ​യാ​ത്ര
കൊ​ച്ചി: സൗ​ജ​ന്യ യാ​ത്ര​യും പു​ത്ത​ൻ യാ​ത്രാ പാ​സു​ക​ളു​മാ​യി ഓ​ഫ​റു​ക​ളു​ടെ പെ​രു​മ​ഴ​ക്കാ​ലം സ​മ്മാ​നി​ച്ച് കൊ​ച്ചി മെ​ട്രോ​യു​ടെ ഒ​ന്നാം വാ​ർ​ഷി​കം ജ​ന​കീ​യ ആ​ഘോ​ഷ​മാ​ക്കാ​നൊ​രു​ങ്ങി കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് (കെ​എം​ആ​ർ​എ​ൽ). ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ക്കാ​ലം മെ​ട്രോ​യ്ക്കൊ​പ്പം നി​ന്ന യാ​ത്ര​ക്കാ​ർ​ക്കും കൊ​ച്ചി​ക്കും ന​ന്ദി​സൂ​ച​ക​മാ​യി 19ന് ​സൗ​ജ​ന്യ യാ​ത്ര​യാ​ണ് കെ​എം​ആ​ർ​എ​ൽ സ​മ്മാ​ന​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​പ്പം യാ​ത്ര​ക്കാ​ർ ഏ​റെ നാ​ളാ​യി പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന യാ​ത്രാ പാ​സു​ക​ളു​ടെ അ​വ​ത​ര​ണ​വും വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കും.

2017 ജൂ​ണ്‍ 17നു ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം 19 മു​ത​ൽ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ച്ചി മെ​ട്രോ ഓ​ടി​ത്തു​ട​ങ്ങി​യ​തി​ന്‍റെ സ്മ​ര​ണ​യെ​ന്നോ​ണ​മാ​ണ് ഫ്രീ ​റൈ​ഡ് ഡേ ​എ​ന്ന പേ​രി​ൽ സൗ​ജ​ന്യ​യാ​ത്ര ഒ​രു​ക്കു​ന്ന​ത്. അ​ന്നു പു​ല​ർ​ച്ചെ ആ​റി​നു സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തു മു​ത​ൽ രാ​ത്രി പ​ത്തി​നു സ​ർ​വീ​സ് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ആ​ർ​ക്കും മെ​ട്രോ​യി​ൽ പ​രി​ധി​യി​ല്ലാ​തെ സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാം. ഇ​തു​വ​രെ മെ​ട്രോ​യി​ൽ ക​യ​റി​യി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കു അ​തി​ന​വ​സ​ര​മൊ​രു​ക്കു​ക​യാ​ണു ഇ​തു​വ​ഴി ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ കെ​എം​ആ​ർ​എ​ൽ ആ​സ്ഥാ​ന​ത്ത് വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എം​ഡി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് പ​റ​ഞ്ഞു. 

മെ​ട്രോ ആ​രം​ഭി​ച്ച​തു മു​ത​ലു​ള്ള യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​മാ​യി​രു​ന്ന സീ​സ​ണ്‍ ടി​ക്ക​റ്റും ദി​വ​സ പാ​സ് സൗ​ക​ര്യ​വും വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ക്കും. സ്ഥി​രം യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണു സീ​സ​ണ്‍ ടി​ക്ക​റ്റ്. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും മെ​ട്രോ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​മാ​യാ​ണു ദി​വ​സ​പാ​സു​ക​ൾ ഒ​രു​ക്കു​ന്ന​ത്. പാ​സി​ന്‍റെ നി​ര​ക്ക് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, സാ​ന്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ന്ന​തു​വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ണ്‍​സ​ഷ​ൻ ന​ൽ​കു​ന്ന​ത് ആ​ലോ​ചി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.Share this News Now:
  • Google+
Like(s): 226