Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

12 June, 2018 02:11:34 PM


പ്രതിഷേധക്കാർ ഉണരുന്നതിന് മുൻപ് "സുരേന്ദ്രനെ" തമിഴ്നാട്ടിലേക്ക് കടത്തി

സുരേന്ദ്രന്‍ എന്ന കുട്ടികൊമ്പന്‍റെ തിരിച്ചുവരവ് കുങ്കിയാനയായി




കോന്നി: വിദഗ്ധ പരിശീലനത്തിനായി കോന്നി ആനത്താവളത്തിലെ കുട്ടിക്കൊമ്പൻ സുരേന്ദ്രൻ (19) നെ തമിഴ്നാട്ടിലെ തിരുമലയിലേക്ക് കൊണ്ടുപോയി. വനംവകുപ്പിന്‍റെ ലോറി ആംബുലൻസിൽ ഇന്നു രാവിലെ എട്ടിനാണ് അതീവ സുരക്ഷ സംവിധാനങ്ങളോടെ കുട്ടിക്കൊമ്പനെ കൊണ്ടുപോയത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച ആനയെ കൊണ്ടുപോകാൻ വനംവകുപ്പ് തയാറെടുപ്പുകൾ നടത്തിയെങ്കിലും അടൂർ പ്രകാശ് എംഎൽഎയുടേയും നാട്ടുകാരുടേയും എതിർപ്പിനെ തുടർന്ന് കൊണ്ടുപോകാനായില്ല. വൈകുന്നേരം വരെ ആനയെ കൊണ്ടുപോകാനുള്ള ശ്രമത്തിനൊടുവിൽ സുരേന്ദ്രനു പകരം കോട്ടൂരിൽ നിന്ന് രണ്ട് ആനകളെ കോന്നിയിലേക്ക് മാറ്റാമെന്ന് വനംമന്ത്രി എംഎൽഎക്കു ഉറപ്പ് നല്കിയിരുന്നു.

ആനയെ കൊണ്ടുപോകാനായി എത്തിച്ചിരുന്ന ലോറി ആംബുലൻസ് കോന്നി ആനത്താവളത്തിൽ നിന്നും കൊണ്ടുപോയിരുന്നില്ല. തിങ്കളാഴ്ച വൈകുന്നേരം എല്ലാ സന്നാഹങ്ങളും ഒരുക്കിയ ശേഷം ഇന്ന് പുലർച്ചെ ആറോടെയാണ് കുട്ടിക്കൊമ്പനെ ലോറി ആംബുലൻസിലേക്ക് കയറ്റാൻ വനംവകുപ്പ് നടപടികൾ തുടങ്ങിയത്. രണ്ടു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ വാഹനത്തിൽ കയറിയ കുട്ടിക്കൊമ്പനെയുമായി വനം വകുപ്പിന്‍റെ ലോറി ആംബുലൻസ് ഇക്കോ ടൂറിസം കേന്ദ്രത്തിൽ നിന്നും വേഗത്തിൽ പുറത്തേക്കു മാറ്റുകയായിരുന്നു.

കോടനാട് ആനത്താവളത്തിൽ നിന്ന് നീലകണ്ഠൻ എന്ന ആനയേയും മുത്തങ്ങയിൽ നിന്ന് സൂര്യയെന്ന ആനയേയും തമിഴ്നാട്ടിലെ തിരുമലയിലേക്ക് കൊണ്ടുപോകും. കോടനാട്ടേയും കോന്നിയിലെയും ആനകളെ മുത്തങ്ങയിൽ എത്തിച്ച് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് തമിഴ്നാട്ടിലേക്ക് പരിശീലനത്തിന് വിടുന്നത്. നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്തുന്നതിനുള്ള പരിശീലനമാണ് തമിഴ്നാട്ടിൽ നല്കുന്നത്. പരിശീലനം പൂർത്തിയാക്കി കുങ്കി ആനകളായി മാറുന്ന കൊമ്പൻമാരെ അതാതു കേന്ദ്രങ്ങളിൽ തിരിച്ചെത്തിക്കുമെന്നാണ് വനംവകുപ്പ് പറയുന്നത്. ആനകളെ കൊണ്ടുപോകുന്നതിനെതിരെ ആനപ്രേമി സംഘടകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 111