12 June, 2018 01:56:46 PM


എൽഡിഎഫിന്‍റെ പരാതി തള്ളി: ജോസ്.കെ.മാണിയുടെ പത്രിക സ്വീകരിച്ചു

എളമരം കരീം, ബിനോയ് വിശ്വം എന്നിവരുടെ പത്രികകളും സ്വീകരിച്ചു



തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജോസ്.കെ.മാണിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നൽകിയ പരാതി തള്ളി. കെ.സുരേഷ് കുറുപ്പ് എംഎൽഎയാണ് പരാതി നൽകിയിരുന്നത്. പത്രിക വരണാധികാരി സ്വീകരിച്ചു. ഇരട്ട പദവി വിഷയം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടത്. ഇതോടൊപ്പം, ഇടതു സ്ഥാനാർഥികളായ എളമരം കരീം, ബിനോയ് വിശ്വം എന്നിവരുടെ പത്രികകളും വരണാധികാരി സ്വീകരിച്ചു.



Share this News Now:
  • Google+
Like(s): 123