12 June, 2018 01:51:09 PM


കെവിന്‍റേത്​ മുങ്ങി മരണം തന്നെയെന്ന്​ മെഡിക്കൽ ബോർഡ്

അന്തിമ റിപ്പോർട്ടിന്​ മുമ്പ്​ തെൻമലയിൽ പരിശോധന നടത്തും




കോട്ടയം: ഭാര്യ വീട്ടുകാർ തട്ടിക്കൊണ്ടു പോയശേഷം മരിച്ച നിലയിൽ കണ്ടെത്തിയ കെവി​​ന്‍റേത്​ മുങ്ങി മരണം തന്നെയാണെന്ന്​ മെഡിക്കൽ ബോർഡ്​ റിപ്പോർട്ട്​. മെഡിക്കൽ ബോർഡി​​​ന്‍റെ പ്രാഥമിക വിലയിരുത്തൽ അടങ്ങിയ റിപ്പോർട്ട്​ ഐജിക്ക്​ സമർപ്പിച്ചു. അന്തിമ റിപ്പോർട്ട്​ തയാറാക്കുന്നതിന്​ മുമ്പ്​ സംഘം തെൻമലയിൽ കെവിന്‍റെ മൃതദേഹം കണ്ടെത്തിയ ഭാഗത്ത്​ പരിശോധന നടത്തും. ​

കെവിന്‍റേത്​ മുങ്ങിമരണമാണെന്നായിരുന്നു പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നത്. തുടർന്ന്​ വിദഗ്ധാഭിപ്രായം വേണമെന്ന്​ അന്വേഷണ സംഘത്തിന്‍റെ ആവശ്യത്തെത്തുടർന്നാണ്​ മെഡിക്കൽ ബോർഡ്​ രൂപീകരിച്ചത്​. അതേസമയം, കെവിന്‍റെ ശരീരത്തി​​​ൽ മുറിവേറ്റ പാടുകളുണ്ടെന്നും ഇത്​ എങ്ങനെ സംഭവിച്ചു​വെന്നുമറിയാൻ സ്​ഥലം സന്ദർശിക്കണമെന്നും സംഘം അറിയിച്ചു. അതിനുശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്താനാകൂവെന്നും മെഡിക്കൽ ബോർഡ്​ വ്യക്തമാക്കി



Share this News Now:
  • Google+
Like(s): 101