Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

12 June, 2018 01:18:28 PM


മണര്‍കാടിനടുത്ത് ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു

പേരൂര്‍ വാഴക്കാലായില്‍ സുദീപാണ് അയര്‍ക്കുന്നം റോഡിലെ അപകടത്തില്‍ മരിച്ചത്




മണര്‍കാട്: മണര്‍കാട് - അയര്‍കുന്നം റോഡില്‍ സ്വകാര്യബസ് സ്കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു. പേരൂര്‍ വാഴക്കാലായില്‍ വി.എസ്.പരമേശ്വരന്‍റെയും രാധാമണിയുടെയും മകന്‍ സുദീപ് (38) ആണ് മരണമടഞ്ഞത്. ഒറവയ്ക്കലിന് സമീപം പെരുമാനൂര്‍കുളത്ത് ചൊവ്വാഴ്ച പകല്‍ 12.30 മണിയോടെ ആയിരുന്നു അപകടം. മണര്‍കാട് ഭാഗത്തേക്ക് പോകുകയായിരുന്ന സുദീപ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ മറികടക്കവെ ബസിന്‍റെ പിന്‍ഭാഗം തട്ടിയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ബസ് തട്ടി തെറിച്ചുവീണ സുദീപ് സംഭവസ്ഥലത്തുതന്നെ മരിച്ചു.


കോട്ടയം ഡിസി ബുക്സിലെ ഗോഡൗണ്‍ എക്സിക്യൂട്ടീവ് ആണ് മരിച്ച സുദീപ്. ഏറ്റുമാനൂരില്‍ അഡ്വക്കറ്റ് ക്ലര്‍ക്ക് ആയ ധന്യയാണ് ഭാര്യ. മക്കള്‍ പവിത്ര (പേരൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് പബ്ലിക് സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി), പാര്‍വ്വതി. മണര്‍കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരം ബുധനാഴ്ച ൩ന് പേരൂര്‍ അരയിരത്തിന് സമീപമുള്ള വീട്ടുവളപ്പില്‍.



Share this News Now:
  • Google+
Like(s): 2577