Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

12 June, 2018 12:47:37 PM


തിരുവനന്തപുരത്ത് സഹോദരങ്ങൾ തമ്മിൽ വഴക്കിനിടെ ജ്യേഷ്ഠൻ വെട്ടേറ്റ് മരിച്ചു

ബാ​ല​രാ​മ​പു​രത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന എ​സ്.​ശി​വ​ൻ ആ​ണ് മ​രി​ച്ച​ത്
തിരുവനന്തപുരം:​ ആ​ദ്യ ​ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും കൂ​ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ ചെ​ന്ന ജ്യേ​ഷ്ഠ​നെ അ​നു​ജ​ൻ വെ​ട്ടി​ക്കൊലപ്പെടത്തി.​ ബാ​ല​രാ​മ​പു​രത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന എ​സ്.​ശി​വ​ൻ (42) ആ​ണ് മ​രി​ച്ച​ത്.​ അ​നു​ജ​ൻ മു​രു​ക​നു​മാ​യു​ള്ള കൈയേറ്റ​ത്തി​നിടെ വെ​ട്ടേ​റ്റാ​ണ് ശി​വ​ൻ മ​രി​ച്ച​ത്.​

കഴിഞ്ഞ രാത്രിയാണ് നാടിനെ നടുക്കുയ സംഭവം അരങ്ങേറിയത്. പ​രി​ക്കേ​റ്റ ശി​വ​നെ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​കാ​ര്യ ആശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ കക്ഷിക്കാൻ കഴിഞ്ഞില്ല.​ തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ ശി​വ​നും മു​രു​ക​നും ഏ​ഴു വ​ർ​ഷം മു​ന്പാ​ണ് ബാ​ല​രാ​മ​പു​ര​ത്ത് എ​ത്തി​യ​ത്.​ മ​ര​പ്പ​ണി​ക്കാരാണ് ഇരുവരും.

​സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് - തി​രു​നെ​ൽ​വേ​ലി​യി​ൽ ഭാ​ര്യ​യും മൂ​ന്നു ​മ​ക്ക​ളു​മു​ള്ള മു​രു​ക​ൻ ബാ​ല​രാ​മ​പു​ര​ത്ത് മു​ട​വൂ​ർ​പ്പാ​റ വെ​ട്ടു​ബ​ലി​ക്കു​ള​ത്തി​ന​ടു​ത്ത് മ​റ്റൊ​രു സ്ത്രീ​യോ​ടൊ​പ്പ​മാ​ണ് താ​മ​സി​ച്ച് വ​രു​ന്ന​ത്.​ തി​രു​നെ​ൽ​വേ​ലി​യി​ലെ, മു​രു​ക​ന്‍റെ മൂ​ത്ത മ​ക​ൻ സു​ബ്ബ​റാ​വു(18)​ ഒ​രുമാ​സം മു​ന്പ് ബാ​ല​രാ​മ​പു​ര​ത്ത് ശി​വ​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.​ പിതാവിന്‍റെ ബന്ധം അറിഞ്ഞ് മടങ്ങിപ്പോയ മകൻ കഴിഞ്ഞ രാത്രി ശിവനെയും അദ്ദേഹത്തിന്‍റെയും മകനെയും കൂട്ടി വീണ്ടും എത്തി.

ആ​ദ്യ​ ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും കൂ​ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഇവരെന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ വാ​ക്കേ​റ്റം കൈയാങ്ക​ളി​യി​ലെ​ത്തി​യ​തോ​ടെ മ​രം മു​റി​ക്കാ​നു​ള്ള വാ​ൾ ഉ​പ​യോ​ഗി​ച്ച് മു​രു​ക​ൻ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ നെ​റ്റി​യി​ലും തു​ട​യി​ലും കാ​ലി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശി​വ​നെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​

മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ​ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.​ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​രു​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ കൈയാങ്ക​ളി​യി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ മു​രു​ക​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് കാ​വ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.​ ധ​ന്യ​യാ​ണ് ശി​വ​ന്‍റെ ഭാ​ര്യ.​ മക്കൾ: വി​ഷ്ണു, കാ​ർ​ത്തി​കShare this News Now:
  • Google+
Like(s): 178