12 June, 2018 11:01:30 AM


പെട്രോളിനും ഡീസലിനും വില കുറയുന്നു; ഒച്ചിന്‍റെ വേഗത്തില്‍

ഇന്ന് പെട്രോളിന് 16 പൈസയും ഡീസലിന് 11 പൈസയും കുറഞ്ഞു




തിരുവനന്തപുരം: റോക്കറ്റ് വേഗത്തില്‍ ഉയര്‍ന്ന ഇന്ധനവില താണു തുടങ്ങിയത് ഒച്ചിഴയുന്ന വേഗത്തില്‍. സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞത് ലേശം പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ടെങ്കിലും എന്ന് പഴയ നിലയിലേക്ക് എത്തും എന്നതിന് ഒരു വ്യക്തതയുമില്ല. തിരുവനന്തപുരത്ത് പെട്രോളിന് 16 പൈസ കുറഞ്ഞ് 79.53 രൂപയും ഡീസലിന് 11 പൈസ കുറഞ്ഞ് 72.63 രൂപയുമായി



Share this News Now:
  • Google+
Like(s): 126