12 June, 2018 10:40:56 AM


എറണാകുളത്ത് സ്കൂൾ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന തുടങ്ങി

കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് വ്യാപകം



കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ മേഖലകളിൽ സ്കൂൾ ബസുകളിൽ മോട്ടോർ വാഹനവകുപ്പിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തി. അമിത വേഗതയിൽ സഞ്ചരിക്കുന്ന ബസുകളുടെ ഡ്രൈവർമാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

ഒപ്പം നിശ്ചിത എണ്ണത്തിലധികം കുട്ടികളെ സ്കൂൾ വാഹനങ്ങളിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നത് വ്യാപകമാണെന്നും പരിശോധനയിൽ കണ്ടെത്തി. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. മരടിൽ സ്കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയത്



Share this News Now:
  • Google+
Like(s): 336