Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

12 June, 2018 10:21:45 AM


കോട്ടയം നാഗമ്പടത്ത് ആറ്റിലേക്ക് ചാടിയ വയോധികനെ രക്ഷപെടുത്തി

മീനച്ചിലാറ്റില്‍ ചാടിയ വയോധികന്‍ രണ്ട് കിലോമീറ്ററോളം ഒഴുകി പോയി



കോട്ടയം: ലോട്ടറി വില്‍പനക്കാരനായ വയോധികന്‍ മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശിയായ രാജന്‍ (68) ആണ് കോട്ടയം നാഗമ്പടം പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയത്. രണ്ട് കിലോമീറ്ററോളം ഒഴുകി ചുങ്കം പാലത്തിനടുത്തെത്തിയപ്പോള്‍ വള്ളത്തില്‍ വിറക് ശേഖരിക്കാനെത്തിയ നാട്ടുകാര്‍ ഇയാളെ രക്ഷപെടുത്തുകയായിരുന്നു.


ചൊവ്വാഴ്ച രാവിലെ 9.45 മണിയോടെയായിരുന്നു സംഭവം. ഇയാള്‍ ആറ്റിലേക്ക് ചാടുന്നത് കണ്ടവര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് അറിയിച്ചതനുസരിച്ച് കോട്ടയത്തു നിന്നും അഗ്നിശമനസേനാ വിഭാഗവും സ്ഥലത്തെത്തി. തെരച്ചില്‍ തുടരവെ ആറ്റിലെ കുത്തൊഴുക്കില്‍ രാജന്‍ ചുങ്കത്തെത്തിയിരുന്നു. കൈകാലുകള്‍ അടിച്ച് നീന്താന്‍ ശ്രമിച്ചിരുന്നതിനാല്‍ വെള്ളത്തില്‍ താണിപോകാതെ രക്ഷപെടുത്താന്‍ കഴിഞ്ഞു. സാമ്പത്തികബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ഇയാള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.



Share this News Now:
  • Google+
Like(s): 339