11 June, 2018 08:45:54 PM


ഏറ്റുമാനൂരില്‍ കഞ്ചാവുമായി അഞ്ച് പേര്‍ പിടിയില്‍

പിടിയിലായത് കഞ്ചാവ് വലിക്കാനായി കയ്യില്‍ സൂക്ഷിച്ചവരെന്ന്




ഏറ്റുമാനൂര്‍: ആര്‍പൂക്കര, മെഡി: കോളേജ് പ്രദേശങ്ങളില്‍ നിന്നായി കഞ്ചാവുമായി അഞ്ച് പേരെ എക്സൈസ് സംഘം പിടികൂടി.  ജോസഫ് എബ്രാഹം (20) സച്ചിൻ മാണി (20) ജോഷ്വാ ഫ്രാൻസിസ് (22) ക്രിസ്റ്റി സാബു (22) ജിസ് ജോർജ് (21) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 30 ഗ്രാം കഞ്ചാവും കഞ്ചാവ് ബീഡികളും പിടികൂടി. ഇവർ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. 

പിടിയിലായവരില്‍ രണ്ടു പേര്‍ കോയമ്പത്തൂരില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇവരാരും കഞ്ചാവ് വില്‍പനക്കാരല്ലെന്നും വലിക്കാനായി മേടിച്ചു കയ്യില്‍ സൂക്ഷിച്ചവര്‍ ആണെന്നും എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്ത് പറഞ്ഞു. റെയ്ഡിൽ  പ്രിവന്‍റീവ് ഓഫീസർമാരായ ബിനോദ്, ജോസ്, സി.ഇ.ഒ.മാരായ ആരോമൽ, ദീപേഷ്, രഞ്ജിത്ത്, ജോബി, സുമോദ്, സുരേഷ് ബാബു എന്നിവരും പങ്കെടുത്തു. 



Share this News Now:
  • Google+
Like(s): 869