11 June, 2018 05:14:20 PM


കോട്ടയം, ഇടുക്കി ജില്ലകളിലും അട്ടപ്പാടിയിലും വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെ അ​വ​ധി

ജൂ​ൺ 23ന് (​ശ​നി​) സ്‌​കൂ​ളു​ക​ള്‍​ക്ക് പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കും




കോ​ട്ട​യം: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് കോ​ട്ട​യം ജി​ല്ല​യി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ല​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. നേ​ര​ത്തെ മൂ​ന്നു താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി​രു​ന്നു അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. പി​ന്നീ​ട് ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി​ ബാ​ധ​ക​മാ​ക്കി. അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും അ​വ​ധി​യാ​ണ്.

ഇ​ടു​ക്കി​ ജി​ല്ല​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ള​ക്ട​ർ ചൊ​വ്വാ​ഴ്ച​യും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്നും ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി​യാ​യി​രു​ന്നു. ഇ​ടു​ക്കി​യി​ൽ ചൊ​വ്വാ​ഴ്ച​ത്തെ അ​വ​ധി​ക്ക് പ​ക​രം ജൂ​ൺ 23ന് (​ശ​നി​യാ​ഴ്ച) സ്‌​കൂ​ളു​ക​ള്‍​ക്ക് പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. അട്ടപ്പാടിയിലെ എല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ചൊ​വ്വാ​ഴ്ച​ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 



Share this News Now:
  • Google+
Like(s): 753