11 June, 2018 08:30:07 AM


മ​ഹാ​രാ​ഷ്ട്ര​യി​ൽ ​നി​ന്നു​ള്ള മൂ​ന്നു വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഗോ​വ ബീ​ച്ചി​ൽ മു​ങ്ങി​മ​രി​ച്ചു

സം​ഭ​വം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കൈ​ലേം​ഗ്യൂ​ട്ട് ബീ​ച്ചി​ൽ




പ​നാ​ജി: പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളും സ​ഹോ​ദ​ര​നും ഉ​ൾ​പ്പെ​ടെ മൂ​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഗോ​വ​യി​ലെ ബീ​ച്ചി​ൽ മു​ങ്ങി​ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഗോ​വ​യി​ലെ കൈ​ലേം​ഗ്യൂ​ട്ട് ബീ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം. മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​കോ​ല​യി​ൽ​നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ്രി​തേ​ഷ് ല​ങ്കേ​ശ്വ​ർ ന​ന്ദ ഗാ​വ്‌​ലി (32) സ​ഹോ​ദ​ര​ൻ ചേ​ത​ൻ ല​ങ്കേ​ശ്വ​ർ ന​ന്ദ ഗാ​വ്‌​ലി (27) ഉ​ജ്വ​ൽ വ​കോ​ഡ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സം​ഘ​ത്തി​ൽ 14 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ട്രെ​യി​ൻ​മാ​ർ‌​ഗം ഗോ​വ​യി​ലെ​ത്തി​യ​ത്. പ​നാ​ജി​യി​ൽ​നി​ന്ന് ഒ​മ്പ​തു കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള കൈ​ലേം​ഗ്യൂ​ട്ട് ബീ​ച്ചി​ൽ സം​ഘം രാ​വി​ലെ ആ​റോ​ടെ എ​ത്തി. ക​ട​ൽ​പ്ര​ക്ഷു​ബ്ധ​മാ​യ​തി​നാ​ൽ കു​ളി​ക്കാ​നി​റ​ങ്ങ​രു​തെ​ന്ന് ബീ​ച്ചി​ലെ ബോ​ർ​ഡു​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് ക​ട​ലി​ൽ ഇ​റ​ങ്ങി​യ സം​ഘ​ത്തി​ലെ നാ​ലു പേ​ർ ശ​ക്ത​മാ​യ തി​ര​യി​ൽ​പെ​ട്ട് ഒ​ഴു​കി​പ്പോ​യി. ഇ​വ​രി​ൽ ര​ണ്ടു പേ​ർ​ക്ക് ക​ര​യി​ലേ​ക്ക് നീ​ന്തി​ര​ക്ഷ​പെ​ടാ​ൻ സാ​ധി​ച്ചെ​ങ്കി​ലും മൂ​ന്നു പേ​ർ മു​ങ്ങി​ത്താ​ണു.

തി​ര​യി​ൽ കാ​ണാ​താ​യ​വ​രെ പി​ന്നീ​ട് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​ര​യ്ക്കെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.  മ​ഹാ​രാ​ഷ്ട്ര പോ​ലീ​സി​ൽ കോ​ൺ​സ്റ്റ​ബി​ളാ​ണ് പ്രി​തേ​ഷ്. ജൂ​ൺ ഒ​ന്നു മു​ത​ൽ നാ​ലു മാ​സം ബീ​ച്ചു​ക​ളി​ൽ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത് നി​രോ​ധി​ച്ച് ഗോ​വ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എ​ല്ലാ​വ​ർ​ഷ​വും കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ജൂ​ൺ ഒ​ന്നു മു​ത​ൽ ആ​ഗ​സ്റ്റു​വ​രെ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങ​തി​നും വാ​ട്ട​ർ​സ്പോ​ർ​ട്സു​ക​ൾ​ക്കും സ​ർ​ക്കാ​ർ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​റു​ണ്ട്



Share this News Now:
  • Google+
Like(s): 27