10 June, 2018 11:12:59 PM


സഹപ്രവർത്തകന്‍റെ കുടുംബത്തിന് കൈതാങ്ങുമായി 'യാത്രാ കുവൈത്ത്'

കുവൈറ്റ് ടാക്സി ഡ്രൈവർമാരുടെ സംഘടനയാണ് 'യാത്രാ കുവൈറ്റ്'





തൃശ്ശൂർ: വരന്തറപ്പള്ളി നടുവിൽപീടിക വീട്ടിൽ അന്തരിച്ച അജി ഔസേപ്പിന്‍റെ കുടുംബത്തിന് കുവൈറ്റ് ടാക്സി ഡ്രൈവർമാരുടെ സംഘടനയായ യാത്രാ കുവൈറ്റിന്‍റെ 5 ലക്ഷം രൂപാ ധനസഹായം വിദ്യഭ്യാസമന്ത്രി രവീന്ദ്രനാഥും, സാമൂഹിക പ്രവർത്തക പ്രീയാ അച്ചുവും ചേർന്ന് നൽകി.

കുവൈത്തിൽ ടാക്സി ഡ്രൈവറായ അജി അവധിയ്ക്ക് നാട്ടിലെത്തിയപ്പോൾ ആമ്പല്ലൂർ വരന്തറപിള്ളി റോഡിൽ വച്ച്  വഹനഅപകടത്തിൽ മരണപ്പെടുകയായിരുന്നു. അന്തരിച്ച യാത്രയുടെ സഹപ്രവർത്തകന് അംഗങ്ങളിൽ വിന്നും സമാഹരിച്ച 5 ലക്ഷം രൂപ 'യാത്രാ കുവൈത്ത്' പ്രസിഡന്റ് അനിൽ ആനാട്, മേഖലാ സെക്രട്ടറി ജാബിർ വയനാട്, എക്സിക്യൂട്ടീവുകളായ കൊച്ചുമോൻ പടിഞ്ഞാറെകുറ്റ്  നവാസ് നാലകത്ത്, കേരള കോഡിനേറ്റർ, സതീഷ് ഏരുമ്മൽ, ശ്രീനി ചക്കാമഠത്തിൽ, തോമസ്സ് വാഴക്കൽ, അജിത് ആനാട്, എന്നിവർ അജിയുടെ വസതിയിൽ എത്തി ഫണ്ട്  കൈമാറുകയായിരുന്നു.

വരന്തറപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ, മെമ്പർമാരായ പരമേശ്വര൯ വെട്ടിയാട്ടിൽ, പുഷ്പ കൃഷ്ണ൯കുട്ടി എന്നിവരും അജിയുടെ കുടുംബാഗങ്ങളും നാട്ടുകാരും യാത്രയുടെ പ്രവർത്തകരും അഭ്യുദയകാക്ഷികളും ചടങ്ങിൽ പങ്കെടുത്തു. യാത്രാ കുവൈത്ത്  കേരളത്തിലെ ടാക്സി ഡ്രൈവർമാരുടെ കുവൈത്തിലെ ഇന്ത്യ൯ എംബസി അംഗീകരിച്ച ഔദ്യോഗിക സംഘടയാണ്. പ്രവർത്തനമേഖലയിൽ കഴിഞ്ഞ 4 വർഷമായി 42 ലക്ഷം രൂപയുടെ സേവനപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 1424