Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

10 June, 2018 04:16:23 PM


കനത്ത മഴ: ഇടുക്കി ജില്ല ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍, തിങ്കളാഴ്ച അവധി

പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാനങ്ങൾക്കാണ് അവധി



തൊടുപുഴ: കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ ജില്ലയിൽ പലയിടത്തും കനത്ത ദുരന്തം വിതച്ചിരിക്കുകയാണ്


മൂ​ന്നു​ദി​വ​സ​മാ​യി തോ​രാ​തെ പെ​യ്യു​ന്ന മ​ഴ​യി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ശാ​ന്ത​ന്പാ​റ വാ​ക്കോ​ട​ൻ​സി​റ്റി പാ​ലാ​യി​ൽ ശി​വ​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് ഇ​ന്ന​ലെ വെ​ളു​പ്പി​ന് മൂ​ന്നോ​ടെ മ​രം​വീ​ണു. മു​റ്റ​ത്തി​നു സ​മീ​പം​നി​ന്ന പ്ലാ​വ് വീ​ണ് വീ​ടി​ന്‍റെ ആ​സ്ബ​റ്റോ​സ് മേ​ൽ​ക്കൂ​ര ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ളും ഭി​ത്തി​ക്ക് വി​ള്ള​ലു​ക​ളും സം​ഭ​വി​ച്ചു.


ശാ​ന്ത​ന്പാ​റ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന വി​ധ​വ​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്ക് ഗ്രാ​ന്‍റി​സ് മ​രം ക​ട​പു​ഴ​കി വീ​ണു. കൈ​തോ​ലി​ക്ക​ൽ സു​ലോ​ച​ന വേ​ണു​ഗോ​പാ​ലി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. വീ​ടി​ന്‍റെ ഭി​ത്തി​ക്ക് വി​ള്ള​ലു​ക​ൾ സം​ഭ​വി​ച്ചു. സു​ലോ​ച​ന​യും മൂ​ന്നു പെ​ണ്‍​മ​ക്ക​ളും മാ​ത്ര​മാ​ണ് അ​പ​ക​ട​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടു​മാ​സം മു​ന്പും ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പം ഗ്രാ​ന്‍റി​സ് മ​രം ഒ​ടി​ഞ്ഞു​വീ​ണി​രു​ന്നു.



Share this News Now:
  • Google+
Like(s): 72