10 June, 2018 03:26:29 PM


കെഎസ്ആര്‍ടിസിയുടെ യാത്ര ഇനി സമൂഹ മാധ്യമങ്ങളിലൂടെയും

പു​തി​യ റൂ​ട്ടു​ക​ളും സേ​വ​ന​ങ്ങളും എല്ലാം ഇനി വാ​ട്സാ​പിലും ഫേ​സ് ബു​ക്കിലും




തി​രു​വ​ന​ന്ത​പു​രം: ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ ഹൈ​ടെ​ക് മാ​റ്റ​ത്തി​നൊ​രു​ങ്ങി കെ​എ​സ്ആ​ർ​ടി​സി​യും. വാ​ട്സാ​പ് ഗ്രൂ​പ്പു​ക​ൾ, ഫേ​സ് ബു​ക്ക്, ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​കു​ന്ന​തി​നാ​ണ് കെ​എ​സ്ആ​ർ​ടി​സി ത​യാ​റെ​ടു​ക്കു​ന്ന​ത്. ഇ​തി​നാ​യി കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി ടോ​മി​ൻ ജെ.​ത​ച്ച​ങ്ക​രി​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ സെ​ല്ലി​ന് രൂ​പം ന​ൽ​കി​ക്ക​ഴി​ഞ്ഞു.

പു​തി​യ റൂ​ട്ടു​ക​ൾ, വി​വി​ധ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ചു ല​ഘു ചി​ത്ര​ങ്ങ​ൾ, പോ​സ്റ്റ​റു​ക​ൾ എ​ന്നി​വ ത​യാ​റാ​ക്കി പ്ര​ച​രി​പ്പി​ക്കു​ക, സ്ഥാ​പ​ന​ത്തി​നെ​തി​രാ​യ പ്ര​ചാ​ര​ണ​ങ്ങ​ളെ ചെ​റു​ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യ​ങ്ങ​ൾ. ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ജി.​അ​നി​ൽ​കു​മാ​ർ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ സെ​ല്ലി​ന്‍റെ​യും മേ​ധാ​വി. ആ​ർ.​സു​രേ​ഷ് കു​മാ​ർ, ജി.​എ​സ്.​അ​രു​ണ്‍, എ.​കെ.​ഷി​നു, പി.​ജെ.​കി​ഷോ​ർ, എം.​അ​മീ​ർ, വി.​പ്ര​ശാ​ന്ത് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്. ത​ങ്ങ​ളു​ടെ സാ​ധാ​ര​ണ ഡ്യൂ​ട്ടി​ക്കു ശേ​ഷം വ​രു​ന്ന സ​മ​യ​മാ​ണ് ഇ​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ സെ​ല്ലി​നാ​യി ചെ​ല​വ​ഴി​ക്കേ​ണ്ട​ത്. ഇ​വ​ർ​ക്കു സൈ​ബ​ർ ഡോ​മി​ൽ പ​രി​ശീ​ല​വും ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണ്



Share this News Now:
  • Google+
Like(s): 74