Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

10 June, 2018 11:52:25 AM


മോനിപ്പള്ളിയില്‍ കാറപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

റോഡിലേക്ക് തെറിച്ചു വീണ് കാര്‍ യാത്രക്കാരിക്ക് ഗുരുതരപരിക്ക്




മോനിപ്പള്ളി: എം.സി.റോഡില്‍ മോനിപ്പള്ളി അരിവാവളവില്‍ കാര്‍ അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ക്ക് പരിക്ക്. മോനിപ്പള്ളി പാലക്കപ്രായില്‍ ജിൻസ് (27), സഹോദരന്‍ ജിബിൻ (24), ഇവരുടെ വല്യമ്മ മറിയക്കുട്ടി (85) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുതരമായി പരിക്കേറ്റ മറിയക്കുട്ടിയെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമികശുശ്രൂഷകള്‍ക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിൻസിനും ജിബിനും പരിക്ക് സാരമല്ല. 

ഞായറാഴ്ച രാവിലെ 8.45 മണിയോടെ ആയിരുന്നു അപകടം. മോനിപ്പള്ളിയില്‍ നിന്നും കൂത്താട്ടുകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ കനത്ത മഴയില്‍ വഴിയില്‍ നിന്നും തെന്നി മാറിയായിരുന്നു അപകടം. ദിശാ ബോര്‍ഡില്‍ തട്ടിയ കാര്‍ ഓടയിലേക്ക് വീണ് കറങ്ങി. ഈ സമയം കാറിന്‍റെ ഡോര്‍ തുറന്ന് പോകുകയും മറിയക്കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഞായറാഴ്ച കനത്ത മഴയിലും കാറ്റിലും ഒട്ടേറെ അപകടങ്ങളാണ് എം.സി.റോഡിലുണ്ടായത്.



Share this News Now:
  • Google+
Like(s): 224