10 June, 2018 11:51:42 AM


മീങ്കുന്നത്തിന് സമീപം കാര്‍ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

കുന്നിന്‍മുകളിലേക്ക് ഓടി കയറിയ കാര്‍ അവിടെനിന്നും താഴെ വീണു




മൂവാറ്റുപുഴ: എം.സി.റോഡില്‍ മീങ്കുന്നത്തിന് സമീപം ആറൂര്‍ ടോപ്പില്‍ കാര്‍ അപകടത്തില്‍ പെട്ട് രണ്ട് പേര്‍ക്ക് പരിക്ക്. വിവാഹഫോട്ടോ എടുക്കുന്നതിന് പോയ കയനാട് സ്വദേശികളായ രണ്ട് ഫോട്ടോഗ്രാഫര്‍മാരാണ് അപകടത്തില്‍പെട്ടത്. രാവിലെ 7.15 മണിയോടെ ആയിരുന്നു അപകടം. 



കൂത്താട്ടുകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇറക്കം ഇറങ്ങവെ നിയന്ത്രണം വിട്ട് റോഡിന്‍റെ ഇടതുവശത്തെ ദിശാ ബോര്‍ഡുകളില്‍ തട്ടി ഓടയിലും തുടര്‍ന്ന് സോളാര്‍ ലൈറ്റിന്‍റെ പോസ്റ്റിലും ഇടിച്ചു. തകര്‍ന്ന പോസ്റ്റിനു മുകളിലൂടെ റോഡരികിലെ കുന്നിന്‍മുകളിലേക്ക് പന്ത്രണ്ട് അടിയോളം ഉയരത്തില്‍ ഓടി കയറിയ കാര്‍ അവിടെനിന്നും താഴെ വീഴുകയായിരുന്നു. അപകടത്തില്‍ കാര്‍ നിശേഷം തകര്‍ന്നു. ഓടികൂടിയ നാട്ടുകാര്‍ ഇരുവരെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Google+
Like(s): 48