10 June, 2018 11:38:30 AM


കോട്ടയം കുര്യനാട് വാനും ഓട്ടോയും ഇടിച്ച് മറിഞ്ഞ് ഓട്ടോഡ്രൈവര്‍ മരിച്ചു

വാക്കാട് വെട്ടേന്തുങ്കല്‍ ബാബു എന്ന വി.എന്‍ രജിമോന്‍ ആണ് മരിച്ചത്





കുറവിലങ്ങാട്: കുര്യനാട് ടെമ്പോ ട്രാവലര്‍ വാനും ഓട്ടോയും ഇടിച്ച് പത്ത് അടി താഴ്ചയിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കുര്യനാട് ഓട്ടോ സ്റ്റാന്‍റിലെ ഡ്രൈവര്‍ വാക്കാട് വ​ട്ടി​യ​ന്തു​ങ്ക​ൽ നീലകണ്ഠന്‍റെ മകന്‍ ബാബു എന്ന വി.എന്‍ റജിമോന്‍ (47) ആണ് മരിച്ചത്.  ഞായറാഴ്ച രാവിലെ ഒമ്പതര മണിയോടെ എം.സി.റോഡില്‍ കുര്യനാട് കവലയ്ക്കു സമീപം മു​ണ്ടി​യാ​നി​പ്പ​റ​മ്പ് വ​ള​വി​ലായിരുന്നു അപകടം. വാന്‍ ഡ്രൈവര്‍ ജെയ്സണ്‍, കൂടെയുണ്ടായിരുന്ന ബിബിന്‍ എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചീങ്കല്ലേല്‍ പളളിയില്‍ യാത്രക്കാരെ ഇറക്കിയശേഷം കുര്യനാട്ടേക്ക് തിരികെ വരികയായിരുന്നു റജിമോന്‍. ഈ സമയം കുറവിലങ്ങാട് ഭാഗത്തു നിന്നും തെറ്റായ ദിശയില്‍ വളവ് തിരിഞ്ഞ് വന്ന ടെമ്പോ ട്രാവലര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയും പിന്നാലെ ടെമ്പോട്രാവലറും വഴിയില്‍ നിന്നും തൊട്ടു ചേര്‍ന്നുള്ള പറമ്പിലേക്ക്  മറിയുകയായിരുന്നു. കനത്ത മഴയില്‍ റോഡിലെ ടാര്‍ ചെയ്ത ഭാഗത്തുനിന്നും തെന്നി വാനിന്‍റെ നിയന്ത്രണം വിട്ടതാണെന്ന് പോലീസ് പറഞ്ഞു.




ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റിക്ഷ റോഡില്‍ നിന്നും തെറിച്ചു പോകുകയായിരുന്നു. റോഡില്‍ വട്ടം തിരിഞ്ഞ വാന്‍ ഓട്ടോയുടെ പിന്നാലെയും ഉരുണ്ട് മറിഞ്ഞ് താഴോട്ടു വീണു. ഓടികൂടിയ നാട്ടുകാര്‍ പറമ്പില്‍ വീണ വാഹനങ്ങളില്‍ നിന്ന് മൂവരെയും പുറത്തെടുത്തു ആശുപത്രിയില്‍ എത്തിച്ചെങ്കിലും റെജിമോന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. കുറവിലങ്ങാട്‌ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. റെ​ജി​യു​ടെ ഭാ​ര്യ: ലി​ജി. ദമ്പതികൾക്ക് പ​തി​നൊ​ന്നും ഒ​ൻ​പ​തും വ​യ​സ് പ്രാ​യ​മു​ള്ള ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്.



Share this News Now:
  • Google+
Like(s): 342