Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

09 June, 2018 07:54:33 PM


കുപ്രസിദ്ധ ഗുണ്ടാനേതാവ് അലോട്ടി റിമാന്‍റില്‍; ബോംബുകള്‍ നിര്‍വീര്യമാക്കി

ബോംബുകള്‍ നിര്‍വീര്യമാക്കിയത് എറണാകുളത്തുനിന്നും എത്തിയ സംഘം
ഏറ്റുമാനൂര്‍ എക്സൈസ് സംഘത്തെ ആക്രമിച്ച ശേഷം ഒളിവില്‍ കഴിയവെ പോലീസ് പിടിയിലായ കുപ്രസിദ്ധ ഗുണ്ടാനേതാവ് ആര്‍പ്പൂക്കര പനമ്പാലം കൊപ്രായില്‍ അലോട്ടി എന്ന ജയ്സ്മോന്‍ ജേക്കബ് (26) നെ റിമാന്‍റ് ചെയ്തു. ഏറ്റുമാനൂര്‍ കോടതി അവധിയായതിനാല്‍ ചാര്‍ജുള്ള കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് - സെക്കന്‍റ് കോടതിയാണ് അലോട്ടിയെ റിമാന്‍റ് ചെയതത്.

അലോട്ടി ബാഗില്‍ സൂക്ഷിച്ചിരുന്ന അഞ്ച് നാടന്‍ ബോംബുകള്‍ എറണാകുളത്തുനിന്നും എത്തിയ ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കി. വെള്ളിയാഴ്ച  കോട്ടയത്തു നിന്നും ബോംബ് സ്ക്വാഡ് എത്തിയെങ്കിലും ഇവര്‍‍ക്ക് നിര്‍വീര്യമാക്കാനുള്ള സംവിധാനം ഇല്ലാതിരുന്നതിനാല്‍ എറണാകുളത്തുനിന്നുമുള്ള സംഘത്തെ വിളിക്കുകയായിരുന്നുവെന്ന് എസ്.ഐ അനൂപ് ജോസ് പറഞ്ഞു. ബോംബുകള്‍ കൂടാതെ വെട്ടുകത്തി, കുരുമുളക് സ്പ്രേ, മൊബൈല്‍ ഫോണ്‍, കഞ്ചാവ് എന്നിവയും പോലീസ് പിടിച്ചെടുത്തിരുന്നു.

ഗുണ്ട ആക്ടില്‍ ഒരു വര്‍ഷം തടവില്‍ കഴിഞ്ഞ അലോട്ടി കഴിഞ്ഞ മാര്‍ച്ചിലാണ് പുറത്തിറങ്ങിയത്. ഒരു മാസം മുമ്പാണ് അലോട്ടിയുടെ നേതൃത്വത്തില്‍ എട്ട് പേരടങ്ങുന്ന സംഘം എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നു കളഞ്ഞത്. ഇവരില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനിടെ പല വട്ടം പോലീസ് അലോട്ടിയുടെ ആര്‍പ്പൂക്കരയിലെ വീട്ടിലും മറ്റും പരിശോധന നടത്തി. ഈരാറ്റുപേട്ട, എറണാകുളം, വാഗമണ്‍, പുതുപ്പള്ളി, കറുകച്ചാല്‍ എന്നിവിടങ്ങളിലൊക്കെ ഒളിച്ച് താമസിക്കുമ്പോഴും ഒട്ടേറെ തവണ ഇയാള്‍ പോലീസിന് മുന്നിലൂടെ ബൈക്കില്‍ ചെത്തി നടന്നു.  ഹെല്‍മറ്റ് വെച്ച് യാത്ര ചെയ്തിരുന്നതിനാല്‍ പോലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ മാസം 8ന് എക്സൈസ് സംഘത്തെ ആക്രമിച്ചതും വധശ്രമവും ഉള്‍പ്പെടെ പതിനെട്ട് കേസുകളാണ് അലോട്ടിയുടെ മേല്‍ ചുമത്തിയിട്ടുള്ളത്. ഇതില്‍ എട്ടെണ്ണവും കഴിഞ്ഞ ഒരു മാസത്തിനുള്ളിലുള്ളതാണ്. അറസ്റ്റിലാവുന്നതിന് തലേന്ന് ചിങ്ങവനത്തെ ലോട്ടറികടയില്‍ കുരുമുളക് പൊടി സ്പ്രേ ചെയ്ത് അക്രമം അഴിച്ചു വിട്ടിരുന്നു. ആര്‍പ്പൂക്കര ഭാഗത്ത് അലോട്ടി എത്തിയതറിഞ്ഞ് പോലീസ് തന്ത്രപരമായി നടത്തിയ നീക്കത്തിലാണ് ഇയാള്‍ കുടുങ്ങിയത്.Share this News Now:
  • Google+
Like(s): 50