09 June, 2018 06:07:06 PM


12-ാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം 50ല്‍ 68 മാര്‍ക്ക് നല്‍കി വിദ്യാഭ്യാസവകുപ്പ്

ക​ഴി​ഞ്ഞ ത​വ​ണ ഒ​ന്നാം റാ​ങ്കു​കാ​രി​യുടെ ഉ​ത്ത​ര​ക്ക​ട​ലാ​സി​ൽ നി​റ​യെ സി​നി​മാ​പേ​രു​ക​ള്‍




പാ​റ്റ്ന: ബി​ഹാ​റി​ൽ 12-ാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ല​ത്തി​ൽ വീ​ണ്ടും വ്യാ​പ​ക ക്ര​മ​ക്കേ​ട്. പ​ല​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ര​മാ​വ​ധി മാ​ർ​ക്കി​ലും കൂ​ടു​ത​ൽ ല​ഭി​ച്ച​താ​യി ആ​രോ​പ​ണം. ഇം​ഗ്ലീ​ഷി​നു പ​ര​മാ​വ​ധി മാ​ർ​ക്കാ​യ 50 ൽ 68 ​മാ​ർ​ക്ക് ല​ഭി​ച്ച​താ​യി ഒ​രു വി​ദ്യാ​ർ​ഥി പ​റ​യു​ന്നു. മ​റ്റൊ​രു വി​ദ്യാ​ർ​ഥി​ക്ക് ഫി​സി​ക്സി​ന് 35 ൽ 38 ​മാ​ർ​ക്കാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ ഐ​ഐ​ടി-​ജെ​ഇ​ഇ മെ​യി​ൻ പ​രീ​ക്ഷ​യെ​ന്ന ദു​ർ​ഘ​ട ക​ട​മ്പ ക​ട​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​ല​രും ഫി​സി​ക്സി​നും കെ​മി​സ്ട്രി​ക്കും തോ​ൽ​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു.


ബി​ഹാ​റി​ൽ ക​ഴി​ഞ്ഞ ത​വ​ണ​യും പ​രീ​ക്ഷാ​ഫ​ല​ത്തി​ൽ ക്ര​മ​ക്കേ​ടു​ക​ൾ നട​ന്നി​രു​ന്നു. ഒ​ന്നാം റാ​ങ്കു​കാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ച റൂ​ബി റാ​യ് ഉ​ത്ത​ര​ക്ക​ട​ലാ​സി​ൽ നി​റ​യെ സി​നി​മാ​പേ​രു​ക​ളാ​ണ് എ​ഴു​തി​യി​രു​ന്ന​ത്. ഒ​രു പ​രീ​ക്ഷ​യു​ടെ പേ​പ്പ​റി​ൽ മു​ഴു​വ​നും തു​ള​സീ​ദാ​സി​ന്‍റെ പേ​രും എ​ഴു​തി. പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​യ റൂ​ബി​യെ ടി​വി ചാ​ന​ലു​ക​ൾ അ​ഭി​മു​ഖം ന​ട​ത്തി​യ​പ്പോ​ഴാ​ണ് ക​ള്ളി ​വെ​ളി​ച്ച​ത്താ​യ​ത്



Share this News Now:
  • Google+
Like(s): 69