Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

09 June, 2018 04:55:01 PM


ഏറ്റുമാനൂരില്‍ ഓടികൊണ്ടിരുന്ന ട്രയിനിന് മുകളിലേക്ക് മരം വീണു; വന്‍ദുരന്തം ഒഴിവായി

വീണത് ഗുഡ്സ് ട്രയിനിന്‍റെ മുകളിലേക്ക്; ഗതാഗതം തടസപ്പെട്ടു





ഏറ്റുമാനൂര്‍: ഏറ്റുമാനൂരിന് സമീപം കാറ്റില്‍ കടപുഴകിയ മരം ട്രയിന്‍ കടന്നു പോകവെ പാളത്തില്‍ വീണത് ഗതാഗതതടസം സൃഷ്ടിച്ചു. ശനിയാഴ്ച രാവിലെ 11.15 മണിയോടെ പാറോലിക്കല്‍ റയില്‍വേ ഗേറ്റിന് തെക്കു വശം ഉണ്ടായ സംഭവത്തില്‍ വന്‍ദുരന്തമാണ് ഒഴിവായത്. കോട്ടയത്തു നിന്നും എറണാകുളം ഭാഗത്തേക്ക് എണ്ണടാങ്കറുകളുമായി പോകുകയായിരുന്ന ഗുഡ്സിന് മുകളിലേക്ക് അക്കേഷ്യാമരം വീഴുകയായിരുന്നു. 

എന്നാല്‍ ട്രയിന്‍ പാളം തെറ്റുകയോ മറ്റ് അപകടങ്ങള്‍ സംഭവിക്കുകയോ ചെയ്തില്ല. മരം വൈദ്യുതി ലൈനിന് മുകളിലേയ്ക്ക് വീഴാതിരുന്നതും ഭാഗ്യമായി. അര മണിക്കൂറോളം ട്രയിന്‍ പിടിച്ചിട്ടു. ഏറ്റുമാനൂരില്‍ നിന്നും എത്തിയ റയില്‍വേ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന് മരം വെട്ടി മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. രാവിലെ കടലുണ്ടിയില്‍ പാളത്തില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചതിനു പിന്നാലെ ഏറ്റുമാനൂരിലും മരം വീണത് കോഴിക്കോട് - തിരുവനന്തപുരം റൂട്ടില്‍ ട്രയിന്‍ ഏറെ വൈകുന്നതിന് കാരണമായി.



Share this News Now:
  • Google+
Like(s): 313