Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

09 June, 2018 10:51:39 AM


ശ്രീക്കുട്ടിയുടെ സ്വപ്‌നവീട് അമ്മമാരുടെ ശ്രമദാനം ലൈഫ് മിഷന്‍റെ ആദ്യ കുടുംബശ്രീ വീട്

പിന്നില്‍ പള്ളിപ്പാട് പഞ്ചായത്തിലെ ഒരു സംഘം കുടുംബശ്രീ പ്രവര്‍ത്തകര്‍
ആലപ്പുഴ: ലൈഫ് മിഷന് വേണ്ടി കുടുംബശ്രീ വനിതകള്‍ വീട് പണിയുന്നു. വീടിന്റെ അടിത്തറ മുതല്‍ മേല്‍ക്കൂര വരെ എല്ലാ പണികളും ഒറ്റയ്ക്ക് ചെയ്ത് ഒരു നാടിനെ മുഴുവന്‍ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഹരിപ്പാട് ബ്ലോക്കിലെ പള്ളിപ്പാട് പഞ്ചായത്തിലെ ഒരു കൂട്ടം കുടുംബശ്രീ പ്രവര്‍ത്തകര്‍. തൊഴിലുറപ്പ് തൊഴിലാളികളായ പള്ളിപ്പാട് കോളാച്ചിറ രമേശന്റേയും ഭാര്യ ഷീജമ്മയുടേയും മകള്‍ രണ്ടാം ക്ലാസുകാരി ശ്രീക്കുട്ടിക്കാണ് കുടുംബശ്രീ ചേച്ചിമാര്‍ ചേര്‍ന്ന് സൗജന്യമായി വീട് പണിതുനല്‍കുന്നത്. ശ്രീക്കുട്ടിക്കൊരു സ്വപ്നവീട് എന്നാണ്  വീട് നിര്‍മാണത്തിനിട്ടിരിക്കുന്ന പേര്. 

വീട് പണിക്കുള്ള ചാന്ത് കൂട്ടാനും സിമന്റുപയോഗിച്ച് മേല്‍ക്കൂര തേക്കാനും തുടങ്ങി ഒരു കുഞ്ഞുവീടിന്റെ 80 ശതമാനം വരെ പണികള്‍ ഈ 32 വനിതകള്‍ ഒറ്റയ്ക്ക് ചെയ്തു തീര്‍ത്തു. പെണ്ണുങ്ങള്‍ വീടു പണിതാല്‍ ഇടിഞ്ഞുവീഴുമെന്ന് പറഞ്ഞുകളിയാക്കിയവര്‍ പോലും ഇപ്പോള്‍ ഈ വീട് കാണാന്‍ വരുന്നു. 32 വനിതകള്‍ ചേര്‍ന്ന് പണിത വീട് കണ്ട് അവര്‍ സന്തോഷവും കൗതുകവും പങ്കിടുന്നു. പുരുഷന്മാര്‍ മാത്രം കയ്യടക്കി വച്ചിരുന്ന നിര്‍മാണ മേഖലയില്‍ കൈതെളിയിച്ച സന്തോഷം ഈ വനിത മേസ്തരിമാരുടെ മുഖത്തുണ്ട്. ദിവസവും രാവിലെ ഒമ്പതുമുതല്‍ ആറുവരെ പണിയെടുത്ത് വെറും 24 ദിവസത്തിനകം ഒരു വീട് പൂര്‍ണമായും ഇവര്‍ പണിതുകഴിഞ്ഞു. കുടുംബശ്രീ ഏര്‍പ്പാടാക്കിയ അധ്യാപകന്‍ സി. മനോജാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനുള്ള ഒരേയൊരു പുരുഷന്‍. 

ആലപ്പുഴയില്‍ 2016ലാണ് കുടുംബശ്രീ പ്രവര്‍ത്തകരായ വനിതകള്‍ക്ക് വീട് നിര്‍മാണത്തില്‍ പരിശീലനം നല്‍കിത്തുടങ്ങിയത്. അഞ്ച് യൂണിറ്റിനാണ് അന്ന് പരിശീലനം നല്‍കിയത്. കഞ്ഞിക്കുഴിയില്‍ രണ്ടും പുന്നപ്ര വടക്ക്, പഞ്ചായത്ത്, പത്തിയൂര്‍, മാന്നാര്‍ എന്നിവടങ്ങളില്‍  ഓരോ യൂണിറ്റിനും പരിശീലനം നല്‍കി. പരിശീലനത്തിന്റെ ഭാഗമായി ശൗചാലയങ്ങള്‍, നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ഏതെങ്കിലും ഒരു  ഭാഗം, പട്ടിക്കൂട് തുടങ്ങിയവയായിരുന്നു സ്ത്രീകള്‍ക്ക് അന്ന് സ്വന്തമായി ചെയ്യാന്‍ കിട്ടിയിരുന്നത്. ഇതാദ്യമായി ഒറ്റയ്ക്ക് ഒരു വീട് നിര്‍മിക്കുന്നതിന്റെ എല്ലാ സന്തോഷവും അഭിമാനവും ഷീജാമ്മയ്ക്കായി വീട് നിര്‍മിക്കുന്ന വനിത മേസ്തിരിമാരായ സി. ലതയ്ക്കും ബി. മഞ്ജവിനും എല്ലാ നിര്‍മാണത്തൊഴിലാളികള്‍ക്കുമുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ 53 ദിവസത്തെ പരിശീലനമാണ് ഓരോ വനിതകള്‍ക്കും ലഭിച്ചിരിക്കുക. ശ്രീക്കുട്ടിക്ക് വീടുപണിയുന്നത് പരിശീലനത്തിന്റെ ഭാഗാമായിട്ടാണെന്ന് അവര്‍ പറയുന്നു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 14,310 രൂപ വീതം നല്‍കും. 

കേരളത്തില്‍ നിര്‍മാണ രംഗത്ത് കുടുംബശ്രീ നല്‍കുന്ന പരിശീലനത്തോടൊപ്പം വീട് നിര്‍മിക്കാനുള്ള പരിശീലനവും ഇനിമുതല്‍ കേരള സര്‍ക്കാരിന്റെ നയമായി മാറുമെന്ന് കുടുംബശ്രീ എ.ഡി.എം.സി. പി. സുനില്‍ പറയുന്നു. പള്ളിപ്പാട് മാതൃകയില്‍ 15 വീട് പണിയാനുള്ള അനുമതി ഇതിനകം വനിത മേസ്തിരിമാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഫാക്കല്‍ടി അംഗം ജലജകുമാരി, പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ ബിന്ദു കൃഷ്ണകുമാര്‍, ഡി.പി.എം. അന്ന ടീനു ടോം തുടങ്ങിയവരാണ് മുഴുവന്‍ സമയ സഹായവുമായി മേസ്തിരിമാര്‍ക്ക് ഊര്‍ജ്ജം പകരുന്നത്Share this News Now:
  • Google+
Like(s): 9