09 June, 2018 10:51:03 AM


പ​ത്താം ക്ലാ​സി​ൽ ഒരു ​മാ​ർ​ക്ക് നഷ്ടപ്പെട്ടു; ഉ​ത്ത​ര​ക്ക​ട​ലാ​സ് പു​ന​ർ​ മു​ല്യ​നി​ർ​ണ​യ​ത്തി​ന​യ​ച്ചു

ബെ​ല​ഗാ​വി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് കൈ​ഫ് നേടിയത് 625ൽ 624 മാര്‍ക്ക്




ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 625ൽ 624 ​മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി ഉ​ത്ത​ര​ക്ക​ട​ലാ​സ് പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​ന​യ​ച്ചു. ബെ​ല​ഗാ​വി​ലെ സെ​ന്‍റ് സേ​വ്യേ​ഴ്സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് കൈ​ഫാ​ണ് ഉ​ത്ത​ര​ക്ക​ട​ലാ​ൽ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​യ​ച്ച​ത്. 

എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും മു​ഴു​വ​ൻ മാ​ർ​ക്കും പ്ര​തി​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ സ​യ​ൻ​സി​നു ഒ​രു മാ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും ഇ​തി​ൽ താ​ൻ അ​തീ​വ ദുഃ​ഖി​ത​നാ​ണെ​ന്നും കൈ​ഫ് പ​റ​ഞ്ഞു. ത​നി​ക്ക് പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ച്ച​തെ​ന്നും കൈ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ർ​എ​ൽ​എ​സ് കോ​ള​ജി​ൽ തു​ട​ർ പ​ഠ​ന​ത്തി​നാ​യി കൈ​ഫ് ചേ​ർ​ന്നു. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും കൈ​ഫ് പ​റ​ഞ്ഞു



Share this News Now:
  • Google+
Like(s): 29