09 June, 2018 10:21:22 AM


നൈ​ജീ​രി​യ​യി​ൽ 23 യാ​ത്ര​ക്കാ​രെ ആ‍​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ക​ഡു​ന​യി​ലെ ബി​ർ​നി​ൻ-​ഗ്വാ​രി ഹൈ​വേ​യി​ലാ​ണ് സം​ഭ​വം



അ​ബു​ജ: നൈ​ജീ​രി​യ​ൻ സം​സ്ഥാ​ന​മാ​യ ക​ഡു​ന​യി​ൽ നി​ന്ന് 23 യാ​ത്ര​ക്കാ​രെ ആ‍​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ക​ഡു​ന​യി​ലെ ബി​ർ​നി​ൻ-​ഗ്വാ​രി ഹൈ​വേ​യി​ലാ​ണ് സം​ഭ​വം. റോ​ഡി​ലൂ​ടെ പോ​യ അ​ഞ്ചി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​നി​ർ​ത്തി​യ ശേ​ഷം യാ​ത്ര​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.

ആ‍​യു​ധ​ധാ​രി​ക​ളെ തി​രി​ച്ചറിയാൻ സാധിച്ചിട്ടില്ല. നൈ​ജീ​രി​യ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. കഴിഞ്ഞയാഴ്ച ക​ഡു​ന​യി​ൽ നി​ന്ന് 25 പേ​രെ ഭീകരർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു



Share this News Now:
  • Google+
Like(s): 70