09 June, 2018 10:13:43 AM


ജോസ് കെ. മാണിയുടെ രാജ്യസഭ സീറ്റ്: പരിഹസിച്ച് ശബരീ നാഥൻ എംഎൽഎ

സീറ്റ് വിട്ടു കൊടുത്തതിൽ കോണ്‍ഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു



തിരുവനന്തപുരം: ജോസ് കെ. മാണിയുടെ രാജ്യസഭ സ്ഥാനാർഥിത്വത്തെ പരിഹസിച്ച് കെ.എസ്. ശബരീനാഥൻ എംഎൽഎ. പച്ച പരവതാനിയുള്ള ലോകസഭയിൽ നിന്നും അൽപം നടന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്പോൾ കേരളത്തിൽ മുന്നണി ശക്തിപ്പെടുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പരിഹാസരൂപേണ കുറിച്ചു. 



കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇന്ന് രാവിലെ എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ശവപ്പെട്ടിയും റീത്തും വച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരായ പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മലപ്പുറം ഡിസിസി ഓഫീസില്‍ ലീഗിന്‍റെ പതാക ഉയര്‍ത്തിയും ആലപ്പുഴയില്‍ ഉമ്മന്‍ചാണ്ടിയുടെ ഫ്ലക്സില്‍ കരി ഓയില്‍ ഒഴിച്ചും പ്രതിഷേധം ഉയര്‍ന്നിരുന്നു.  വി.എം.സുധീരനു പുറമെ ഷാനിമോള്‍  ഉസ്മാന്‍, പി.ജെ.കുര്യന്‍ തുടങ്ങിയ നേതാക്കളെല്ലാം നേതൃത്വത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്.




Share this News Now:
  • Google+
Like(s): 203