09 June, 2018 10:13:23 AM


മുംബൈ ഫോർട്ട് ഏരിയയിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം

രണ്ട് അഗ്നിശമനസേനാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു




മുംബൈ: മുംബൈയിലെ ഫോർട്ട് ഏരിയയിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. പുലർച്ചെ 4.30ഓടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ തീയണയ്ക്കുന്നതിനിടെ രണ്ട് അഗ്നിശമനസേനാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. 16 ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീയണയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. തീ നിയന്ത്രണ വിധേയമാണെന്നാണ് വിവരം. തീപിടിത്തത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല



Share this News Now:
  • Google+
Like(s): 31