09 June, 2018 10:13:06 AM


ക​ട​ലു​ണ്ടി​ക്ക​ടു​ത്ത് ട്രാ​ക്കി​ൽ മ​രം വീ​ണ് ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

മ​രം വീ​ണ​ത് രാ​വി​ലെ 6.15ന് ; കോ​ഴി​ക്കോ​ട് റൂട്ടില്‍ ട്രെ​യി​നു​ക​ൾ വൈ​കുംകോ​ഴി​ക്കോ​ട്: ക​ട​ലു​ണ്ടി​ക്ക​ടു​ത്ത് ട്രാ​ക്കി​ൽ മ​രം വീ​ണ് ട്രെ​യി​ൻ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. ഇന്ന് രാ​വി​ലെ 6.15നാ​ണ് ട്രാ​ക്കി​ൽ മ​രം വീ​ണ​ത്. റെ​യി​ൽ​വേ വൈ​ദ്യു​ത ലൈ​നി​ലാ​ണ് മ​രം വീ​ണ​ത്. ഇ​തേ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ട്രെ​യി​നു​ക​ൾ വൈ​കു​ക​യാ​ണ്. ക​ട​ലു​ണ്ടി ഗേ​റ്റി​നും മ​ണ്ണൂ​ര്‍ ഗേ​റ്റി​നും ഇ​ട​യി​ലാ​ണ് മ​രം വീ​ണ​ത്. ക​ട​ലു​ണ്ടി​ക്കും ഫ​റൂ​ഖി​നു​മി​ട​യി​ൽ സിം​ഗി​ൾ ലൈ​നി​ൽ ഭാ​ഗി​ക​മാ​യി ട്രെ​യി​നു​ക​ൾ ക​ട​ത്തി​വി​ടു​ന്നു. ട്രാ​ക്ക് ശ​രി​യാ​വാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​നShare this News Now:
  • Google+
Like(s): 380