09 June, 2018 12:06:27 AM


കോ​ട്ട​യം ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ ശ​നി​യാ​ഴ്ച ബി​ജെ​പി ഹ​ർ​ത്താ​ൽ

ഹ​ർ​ത്താ​ൽ രാ​വി​ലെ 6 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ​




കോ​ട്ട​യം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ ശ​നി​യാ​ഴ്ച ഹ​ർ​ത്താ​ൽ ആ​ച​രി​ക്കാ​ൻ ബി​ജെ​പി ആ​ഹ്വാ​നം. ആ​ർ​എ​സ്എ​സ്- ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യു​ള്ള സി​പി​എം അ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ന​ൽ​കി​യി​ട്ടു​ള്ള​ത്. രാ​വി​ലെ 6 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ​യാ​ണു ഹ​ർ​ത്താ​ൽ. 

ചി​റ​ക്ക​ട​വി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന അ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് വേ​ട്ടേ​റ്റി​രു​ന്നു. ഇ​തി​നു​തൊ​ട്ടു​മു​ന്പ് സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു​നേ​രെ ന​ട​ന്ന അ​ക്ര​മ​ണ​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ തെ​ക്കെ​ത്തു​ക​വ​ല കു​ന്നേ​ൽ വീ​ട്ടി​ൽ ര​മേ​ശ​ൻ, അ​ഖി​ൽ, സ​തീ​ശ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ ര​മേ​ശ​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ വെ​ട്ടി​യ കേ​സി​ൽ സി​പി​എം ചെ​റു​വ​ള്ളി ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗം മു​കേ​ഷ് മു​ര​ളി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മു​ര​ളി​യു​ടെ ഭാ​ര്യ ര​തി​മോ​ൾ, മ​ക്ക​ളാ​യ ശി​വ​ന​ന്ദ, കൃ​ഷ​ണ​ന​ന്ദ, മ​നു എ​ന്നി​വ​രെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ഇ​വ​ർ നാ​ലു പേ​രും പാ​ന്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്



Share this News Now:
  • Google+
Like(s): 185