Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

08 June, 2018 05:24:48 PM


കുപ്രസിദ്ധ ഗുണ്ടാ നേതാവ് അലോട്ടി നാടൻ ബോംബുമായി അറസ്റ്റിൽ

വധശ്രമം, മയക്കുമരുന്ന് ഉൾപ്പെടെ 18 കേസുകളിലെ പ്രതി
കോട്ടയം: കുപ്രസിദ്ധ ഗുണ്ടാ നേതാവും വധശ്രമം, മയക്കുമരുന്ന് കച്ചവടം, സ്ഫോടന കേസുകളിലെ പ്രതിയുമായ ആര്‍പ്പൂക്കര വില്ലൂന്നി കൊപ്രായില്‍ അലോട്ടി എന്ന ജയ്സ്മോന്‍ ജേക്കബ് (24) പോലീസ് പിടിയിൽ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1.30 മണിയോടെ ആർപ്പൂക്കര പനമ്പാലത്തിന് സമീപത്തു നിന്ന് ഗാന്ധിനഗർ എസ്.ഐ അനൂപ് ജോസും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


അഞ്ചോളം നാടൻ ബോംബുകളും വലിയ കത്തിയുൾപ്പെടെ മാരകായുധങ്ങളുമായാണ് ഇയാൾ പിടിയിലായത്. കോട്ടയത്തുനിന്നും ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി. ഇയാളെ പിടികൂടുമ്പോള്‍ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് നാടന്‍ബോബുകളും കത്തിയും കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. കോട്ടയത്തുനിന്നും എത്തിയ ബോംബ് സ്ക്വാഡിന് പരിശോധിക്കാന്‍ സാങ്കേതികപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ എറണാകുളത്തുനിന്നും മറ്റൊരു സംഘത്തെ വിളിച്ചിരിക്കുകയാണ്.


കഴിഞ്ഞ മെയ് 8ന് എക്സൈസ് സംഘത്തിനു നേരെ കുരുമുളക് പൊടി സ്പ്രേ ചെയ്ത ശേഷം സംഘം ചേർന്ന് മർദ്ദിച്ച കേസിൽ ഒളിവിലായിരുന്നു അലോട്ടി. ആര്‍പ്പൂക്കര നവജീവന്‍ ട്രസ്റ്റിന് പിന്നിലുള്ള ഇയാളുടെ വീട്ടില്‍ വന്‍തോതില്‍ കഞ്ചാവ് ശേഖരിച്ചിരിക്കുന്നതായും കച്ചവടം നടക്കുന്നതായും വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു ഏറ്റുമാനൂരില്‍ നിന്നുള്ള എക്സൈസ്  സംഘം. വീടിനുള്ളില്‍ റെയ്ഡ് നടക്കവേ താഴെ വീണ മൊബൈല്‍ എടുക്കാനെന്ന വ്യാജേന കുനിഞ്ഞ് കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന കുരുമുളക് പൊടി സ്പ്രേ എടുത്ത് ഉദ്യോഗസ്ഥരുടെ നേരെ പ്രയോഗിക്കുകയായിരുന്നു. അന്ന് ആക്രമണത്തില്‍ നാല് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.


എട്ടു പേരോളം അടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. ഇവരില്‍ ഒരാളെ അന്നുതന്നെ മല്‍പിടിത്തത്തിലൂടെ കിഴടക്കിയിരുന്നു. മറ്റ് രണ്ട് പേരെ പിന്നീടും അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ചിങ്ങവനത്ത് ലോട്ടറികടയില്‍ കള്ളനോട്ട് മാറാന്‍ ശ്രമിക്കവെ പിടിക്കപ്പെടുമെന്നായപ്പോള്‍ കുരുമുളക് പൊടി സ്പ്രേ ചെയ്ത് രക്ഷപെടുകയായിരുന്നു അലോട്ടി. Share this News Now:
  • Google+
Like(s): 229