08 June, 2018 04:45:56 PM


മോ​ദി​യെ വ​ധി​ക്കാ​ൻ മാ​വോ​യി​സ്റ്റ് പ​ദ്ധ​തി​യെ​ന്നു പോ​ലീ​സ്

കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് പ​തി​വു​നാ​ട​ക​മെ​ന്നു കോ​ണ്‍​ഗ്ര​സ്




മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വ​ധി​ക്കാ​ൻ മാ​വോ​യി​സ്റ്റു​ക​ൾ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഭീ​മ കൊ​റോ​വ് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൂ​ന പോ​ലീ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​മ​ർ​ശ​മു​ള്ള​ത്. മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത അ​ഞ്ചു പേ​രി​ൽ ഒ​രാ​ളു​ടെ വീ​ട്ടി​ൽ​നി​ന്നു ല​ഭി​ച്ച ക​ത്തി​ലാ​ണ് ഈ ​വി​വ​ര​മു​ള്ള​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. വ്യാ​ഴാ​ഴ്ച​യാ​ണ് പോ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. 

ഭീ​മ കൊ​റോ​വ് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദ​ളി​ത് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രാ​യ സു​ധീ​ർ ധ​വാ​ലെ, അ​ഭി​ഭാ​ഷ​ക​ൻ സു​രേ​ന്ദ്ര ഗാ​ഡ്ലിം​ഗ്, മ​ഹേ​ഷ് റാ​വ​ത്ത്, ഷോ​മ സെ​ൻ, റോ​ണ വി​ൽ​സ​ണ്‍ എ​ന്നി​വ​രെ ബു​ധ​നാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​ല​യാ​ളി​യാ​യ റോ​ണ വി​ൽ​സ​ണി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ക​ത്ത് ല​ഭി​ച്ചെ​ന്നാ​ണു പോ​ലീ​സ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. മോ​ദി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ​യാ​ണ് ജി​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ർ കോ​ട​തി​യി​ൽ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ മ​ഹേ​ഷ് റാ​വ​ത്ത് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഗ്രാ​മ​വി​ക​സ​ന പ​രി​പാ​ടി​ക​ളു​ടെ മേ​ൽ​നോ​ട്ട​ക്കാ​ര​നാ​യി​രു​ന്നു.

അ​തേ​സ​മ​യം, പൂ​ന പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി. മു​ഖം വി​കൃ​ത​മാ​കു​ന്പോ​ഴൊ​ക്കെ വ​ധി​ക്കാ​ൻ നീ​ക്കം എ​ന്ന വാ​ർ​ത്ത​യു​ണ്ടാ​ക്കു​ന്ന മോ​ദി​യു​ടെ പ​ഴ​യ​കാ​ല ത​ന്ത്ര​മാ​ണ് ഇ​വി​ടെ​യും ന​ട​പ്പാ​കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ഹാ​രാ​ഷ്ട്ര നേ​തൃ​ത്വം പ​രി​ഹ​സി​ച്ചു



Share this News Now:
  • Google+
Like(s): 32