08 June, 2018 01:28:29 PM


കേ​ര​ള കോ​ണ്‍​ഗ്ര​സ് - ​യു​ഡി​എ​ഫ് ല​യ​നം; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാജി വെക്കും ?

സ​ക്ക​റി​യ കു​തി​ര​വേ​ലി പ്രസിഡന്‍റായത് സിപിഎം പിന്തുണയോടെ




കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം യു​ഡി​എ​ഫ് മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ​തോ​ടെ കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ക്ക​റി​യ കു​തി​ര​വേ​ലി രാ​ജി​വ​ച്ചേ​ക്കും. ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​കാ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി നി​ർ​ദേ​ശം ന​ൽ​കി​യ​തോ​ടെ​യാ​ണ് സി​പി​എം പി​ന്തു​ണ​യോ​ടെ നേ​ടി​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം കു​തി​ര​വേ​ലി രാ​ജി​വ​യ്ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ഇ​ന്നു​ത​ന്നെ കു​തി​ര​വേ​ലി രാ​ജി​വ​യ്ക്കു​മെ​ന്നാ​ണ് സൂ​ച​ന.


കോ​ട്ട​യം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് കു​തി​ര​വേ​ലി മ​ത്സ​രി​ച്ച​ത്. മാ​ണി യു​ഡി​എ​ഫ് മു​ന്ന​ണി വി​ട്ട​തോ​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം, സി​പി​എം പി​ന്തു​ണ​യോ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ട്ടി​നെ​തി​രെ 12 വോ​ട്ടു​ക​ൾ​ക്കാ​ണ് സ​ക്ക​റി​യ കു​തി​ര​വേ​ലി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. സി​പി​ഐ പ്ര​തി​നി​ധി വോ​ട്ടെ​ടു​പ്പി​ൽ നി​ന്നു വി​ട്ടു​നി​ന്നി​രു​ന്നു



Share this News Now:
  • Google+
Like(s): 231