08 June, 2018 11:07:30 AM


രാജ്യസഭാ സീറ്റ് പുകയുന്നു; ഹൈക്കമാന്‍റ് ഇടപെടണമെന്ന് ഷാനിമോള്‍

കെ.​എം. മാ​ണി​യോ ജോ​സ് കെ. ​മാ​ണി​യോ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും



തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭ സീ​റ്റി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം കോ​ണ്‍​ഗ്ര​സി​ൽ മു​റു​കു​ന്നു. മു​ന്ന​ണി​ക്കു ല​ഭി​ക്കു​ന്ന ഏ​ക രാ​ജ്യ​സ​ഭാ സീ​റ്റ് മുന്നണിയ്ക്ക് പുറത്തുള്ള കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ന​ൽ​കി​യ​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കോ​ണ്‍​ഗ്ര​സി​ൽ രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ തി​രു​ത്ത​ൽ ന​ട​പ​ടി​ക്കാ​യി ഹൈ​ക്ക​മാ​ൻ​ഡ് ഇ​ട​പെ​ട​ണ​മെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച​ത്തെ രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി യോ​ഗം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും നേ​താ​ക്ക​ളു​ടെ ത​ന്നി​ഷ്ടം ന​ട​പ്പാ​ക്കാ​ൻ വി​ളി​ച്ച യോ​ഗ​മാ​ണി​തെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.


ഇതിനിടെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ കേ​ര​ള കോ​ൺ​ഗ്ര​സ്-എം പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം തിരുവനന്തപുരത്ത് ആ​രം​ഭി​ച്ചു. രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി​യോ, ജോ​സ് കെ. ​മാ​ണി​യോ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. 



Share this News Now:
  • Google+
Like(s): 45