07 June, 2018 11:48:59 AM


വി​ഴി​ഞ്ഞം തു​റ​മു​ഖ​ക​രാ​ർ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശം ; ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി

സി​എ​ജി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ ശ​രി​യാ​ണോ എ​ന്നു പ​രി​ശോ​ധി​ക്കാം



തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ക​രാ​ർ സം​ബ​ന്ധി​ച്ച ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന ജ​സ്റ്റീ​സ് സി. ​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി ആ​റു​മാ​സ​ത്തേ​യ്ക്കു കൂ​ടി ദീ​ർ​ഘി​പ്പി​ക്കാ​നും കൂ​ടു​ത​ൽ പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. സി​എ​ജി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ ശ​രി​യാ​ണോ എ​ന്നു ക​മ്മീ​ഷ​നു പ​രി​ശോ​ധി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി.

എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ പ​രി​ശോ​ധി​ക്കാ​ൻ ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​നു ക​ഴി​യു​മോ എ​ന്ന നി​യ​മ​പ്ര​ശ്ന​വും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്. കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലി​ന്‍റെ ക​ണ്ടെ​ത്ത​ൽ ശ​രി​യാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ക​മ്മീ​ഷ​ന് അ​വ​കാ​ശ​മു​ണ്ടോ എ​ന്ന് വ്യ​ക്ത​മാ​ക്കാ​നാ​ണ് ക​മ്മീ​ഷ​ൻ നേ​ര​ത്തെ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

വി​ഴി​ഞ്ഞം ക​രാ​ർ സം​സ്ഥാ​ന താ​ൽ​പ​ര്യ​ത്തി​ന് എ​തി​രാ​ണോ എ​ന്ന​തും ഖ​ജ​നാ​വി​നു ന​ഷ്ട​മു​ണ്ടാ​കു​ന്ന തീ​രു​മാ​നം എ​ടു​ത്ത​ത് ആ​രാ​ണെ​ന്നു​മു​ള്ള​ത് ക​മ്മീ​ഷ​ന്‍റെ പ​രി​ഗ​ണ​നാ വി​ഷ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​രാ​ർ ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ബാ​ഹ്യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടോ ഉ​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ പ്രേ​ര​ണ, കാ​ര​ണം, സ്വ​കാ​ര്യ താ​ല്പ​ര്യം, അ​ന​ർ​ഹ​മാ​യ പ​രി​ഗ​ണ​ന​ക​ൾ എ​ന്നി​വ​യും ക​മ്മീ​ഷ​ന് അ​ന്വേ​ഷി​ക്കാം.

ക​രാ​റി​ലൂ​ടെ ആ​ർ​ക്കെ​ങ്കി​ലും സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​യി​ട്ടു​ണ്ടോ, ന​ഷ്ട​ത്തി​നു കാ​ര​ണ​ക്കാ​രാ​യ​വ​രി​ൽ നി​ന്ന് അ​ത് ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ, ച​ട്ട​വി​രു​ദ്ധ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ൽ സ്വീ​ക​രി​ക്കാ​വു​ന്ന നി​യ​മ​ന​ട​പ​ടി​ക​ൾ എ​ന്നി​വ​യും ക​മ്മീ​ഷ​ന്‍റെ പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 15