07 June, 2018 11:48:02 AM


എടത്തല പോലീസ് മർദ്ദനം, പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല എന്ന് മുഖ്യമന്ത്രി




തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തേത്തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. എടത്തല പോലീസ് മർദ്ദനത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധം ശക്തമാക്കിയത്. ഇതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

അടിയന്തര പ്രമേയത്തിന് മറുപടി പറയവേ ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല എന്നുള്ള മുഖ്യമന്ത്രിയുടെ പരാമർശമാണ് പ്രതിപക്ഷത്തേ ചൊടിപ്പിച്ചത്. ഇതിനു ശേഷം ഒന്നിലേറത്തവണയാണ് പ്രതിപക്ഷം മുഖ്യമന്ത്രി സംസാരിക്കുന്നത് തടസപ്പെടുത്തിയത്



Share this News Now:
  • Google+
Like(s): 47