07 June, 2018 11:47:29 AM


മാനസിക രോഗമില്ല ; മാതാപിതാക്കള്‍ മർദ്ദിക്കുമായിരുന്നുവെന്ന് നീനു

കെവിന്‍റെ വീട്ടുകാർക്കൊപ്പം തുടരുമെന്നും നീനു




കോട്ടയം: തനിക്ക് മാനസിക രോഗമില്ലെന്നാവർത്തിച്ച് ദുരഭിമാനക്കൊലയ്ക്കിരയായ കെവിന്‍റെ ഭാര്യ നീനു. നീനുവിനെ മുൻപ് മാനസിക രോഗത്തിന് ചികിത്സിച്ചിരുന്നുവെന്ന് അച്ഛൻ ചാക്കോ ഏറ്റുമാനൂർ കോടതിയിൽ അറിയിച്ച കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് നീനു ഇക്കാര്യം ആവർത്തിച്ചത്.

മുൻപൊരിക്കൽ ഒരിടത്ത് കൗൺസിലിംഗിന് തന്നെ കൊണ്ടുപോയിട്ടുണ്ട്. പക്ഷേ, തനിക്കല്ല മാതാപിതാക്കൾക്കാണ് കൗൺസിലിംഗ് നൽകേണ്ടതെന്ന്, ആ സ്ഥാപനത്തിലെ അധികൃതർ പറഞ്ഞിരുന്നുവെന്ന കാര്യവും നീനു വെളിപ്പെടുത്തി. തന്നെ ഇവിടെ നിന്ന് മാറ്റണമെന്നുള്ള പിതാവിന്‍റെ ആവശ്യം അംഗീകരിക്കില്ല. കെവിന്‍റെ വീട്ടുകാർക്കൊപ്പം തുടരാനാണ് തന്‍റെ തീരുമാനമെന്നും നീനു ആവർത്തിച്ചു. 



Share this News Now:
  • Google+
Like(s): 170