Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

06 June, 2018 09:10:32 PM


കേരളാ കോണ്‍ഗ്രസ് പിളര്‍ന്നു; പ്രമുഖനേതാക്കള്‍ യുഡിഎഫിനൊപ്പം

അതിരമ്പുഴ ബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം ചേര്‍ന്ന് മത്സരിക്കും



ഏറ്റുമാനൂര്‍: അതിരമ്പുഴയില്‍ കേരളാ കോണ്‍ഗ്രസ് പിളര്‍ന്നു. സംസ്ഥാന - ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യുഡിഎഫിനൊപ്പം ചേര്‍ന്നു. അതിരമ്പുഴ റീജനല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ ജൂണ്‍ 17ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രമുഖരായ അഞ്ച് നേതാക്കള്‍ യുഡിഎഫ് പാനലില്‍ ജനവിധി തേടും. 

കേരളാ കോണ്‍ഗ്രസ് സംസ്ഥാനസമിതിയംഗവും കഴിഞ്ഞ 25 വര്‍ഷമായി നിയോജകമണ്ഡലം പ്രസിഡന്‍റും നാല്‍പത് വര്‍ഷത്തോളമായി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗവും പ്രസിഡന്‍റുമായിരുന്ന കെ.പി.ദേവസ്യയാണ് ഇവരില്‍ പ്രമുഖന്‍. കേരളാ കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ മണ്ഡലം പ്രസിഡന്‍റും ബാങ്ക് വൈസ് പ്രസിഡന്‍റുമായിരുന്ന ജെ.ജോസഫ്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയും അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് അംഗവും ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ അഡ്വ.ജയ്സണ്‍ ജോസഫ്, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് അംഗവും ബാങ്ക് മുന്‍ പ്രസിഡന്‍റും ഡയറക്ടര്‍ ബോര്‍ഡംഗവുമായ ജോസ് അമ്പലക്കുളം, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആന്‍സ് വര്‍ഗീസ് എന്നിവരാണ് കേരളാ കോണ്‍ഗ്രസ് വിട്ട് യുഡിഎഫിനൊപ്പം മത്സരിക്കുന്ന മറ്റ് നേതാക്കള്‍.

ഇവരെയെല്ലാം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി നിയോജകമണ്ഡലം പ്രസിഡന്‍റ് ജോസ് ഇടവഴിക്കല്‍ അറിയിച്ചു. നിലവില്‍ ബാങ്കില്‍ കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസിനും ആറ് വീതവും മുസ്ലിം ലീഗിന് ഒന്നും അംഗങ്ങളാണുള്ളത്. വരുന്ന ഇലക്ഷനില്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് നേതാക്കള്‍ മറുകണ്ടം ചാടാന്‍ കാരണമായത്. ഇപ്പോള്‍ മത്സരരംഗത്തുള്ള ആന്‍സ് വര്‍ഗീസ് ഒഴികെ നാല് പേരും നിലവില്‍ കേരളാ കോണ്‍ഗ്രസ് പ്രതിനിധികളായി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായിരുന്നു. ഇവര്‍  നാല് പേരും സീറ്റ് ചോദിച്ചെങ്കിലും നേതൃത്വം വഴങ്ങിയില്ലത്രേ. അവസാനം നിലവിലുള്ള മൂന്ന് പേര്‍ക്ക് മാത്രം സീറ്റ് കൊടുക്കാമെന്നായി നേതൃത്വം. ഇതോടെയാണ് ഇവര്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി യുഡിഎഫിലെത്തിയത്.

അതേസമയം കേരളാ കോണ്‍ഗ്രസ് (എം) ഒൗദ്യോഗിക സ്ഥാനാര്‍ത്ഥികളായ എട്ട് പേരുള്‍പ്പെടെ 36 പേരുടെ പത്രിക അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ നിലവിലെ അംഗങ്ങളായ ജോഷി ഇലഞ്ഞിയില്‍, ആനി ലൂക്കോസ് എന്നിവരും ഉള്‍പ്പെടുന്നു. പത്രിക പിന്‍വലിക്കേണ്ട അവസാനദിവസമായ ബുധനാഴ്ച ഇവരാരും തന്നെ പത്രിക പിന്‍വലിച്ചിട്ടില്ല. ഇവര്‍ സിപിഎം ഉള്‍പ്പെടെ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് മത്സരിക്കുവാന്‍ ചര്‍ച്ച നടത്തി വരികയാണ്. യുഡിഎഫ് പാനലില്‍ കേരളാ കോണ്‍ഗ്രസിന്‍റെ അഞ്ച് പ്രതിനിധികളെ കൂടാതെ കോണ്‍ഗ്രസില്‍  നിന്ന് ഏഴ് പേരും മുസ്ലിം ലീഗില്‍ നിന്ന് ഒരാളുമാണ് മത്സരരംഗത്തുള്ളത്.



Share this News Now:
  • Google+
Like(s): 946