Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

06 June, 2018 07:56:41 PM


പോലീസിന്‍റെ നിര്‍ദ്ദേശത്തിന് പുല്ലുവില; ഏറ്റുമാനൂരില്‍ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല

ട്രാഫിക് സിഗ്നലുകള്‍ ഇതുവരെ പ്രവര്‍ത്തനസ‍ജ്ജമായില്ല

ഏറ്റുമാനൂര്‍: ജില്ലയിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കിന് പേരു കേട്ട ഏറ്റുമാനൂര്‍ നഗരത്തില്‍ പോലീസ് നോക്കുകുത്തിയാകുന്നു. ഗതാഗതനിയന്ത്രണത്തിന് നിര്‍ദ്ദേശങ്ങള്‍ പലത് നല്‍കിയിട്ടുണ്ടെങ്കിലും അനുസരിക്കാന്‍ വാഹനങ്ങള്‍ തയ്യാറാകുന്നില്ല. പ്രത്യേകിച്ച് സ്വകാര്യ ബസുകള്‍. യാത്രക്കാരെ കയറ്റിയിറക്കുന്നത് നിരോധിച്ച് കൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ ബസുകള്‍ സ്ഥിരമായി നിര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടും അധികൃതര്‍ മൗനം പാലിക്കുന്നു.

അതിരമ്പുഴ റോഡില്‍ എക്സൈസ് ഓഫീസിന് എതിര്‍വശമുള്ള ബസ് സ്റ്റോപ്പ് ടൗണില്‍ ഉണ്ടാക്കുന്ന കുരുക്ക് ചില്ലറയല്ല. ഇവിടെ ബസ് നിര്‍ത്തരുതെന്നും അലങ്കാര്‍ തീയേറ്ററിന് മുന്നില്‍ പണി കഴിപ്പിച്ചിട്ടുള്ള വെയിറ്റിംഗ് ഷെഡിന് മുന്നില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റണമെന്നുമുള്ള പോലീസിന്‍റെതായ അറിയിപ്പ് പ്രദര്‍ശിപ്പിച്ചുള്ള ബോര്‍ഡ് കഴിഞ്ഞ ദിവസം ഇവിടെ സ്ഥാപിച്ചിരുന്നു. പക്ഷെ ബസുകള്‍ ഇപ്പോഴും നിര്‍ത്തുന്നത് പഴയപടി തന്നെ. വര്‍ഷങ്ങള്‍ക്കു മുമ്പ് ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോന്‍ മുണ്ടയ്ക്കല്‍ മുന്‍കൈയെടുത്ത് പണികഴിപ്പിച്ച ബസ് സ്റ്റോപ്പ് ഇന്നും അനാഥമായി തന്നെ തുടരുന്നു. രാത്രികാലങ്ങളില്‍ നാടോടികളും യാചകരും തങ്ങളുടെ താവളമാക്കി മാറ്റുന്നു ഇവിടെ.

സ്വകാര്യ ബസ് സ്റ്റാന്‍റിലേക്ക് എം.സി.റോഡില്‍ നിന്നും കയറുന്ന ബസുകള്‍ സെന്‍‌ട്രല്‍ ജംഗ്ഷന്‍ ചുറ്റി ചിറക്കുളത്തിനരികിലൂടെ പ്രവേശിച്ച് പടിഞ്ഞാറ് വശത്ത് കൂടി ഇറങ്ങണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ കോട്ടയം ഭാഗത്തുനിന്നും വരുന്ന പല ബസുകളും പുറത്തേക്കുള്ള വഴിയിലൂടെയാണ്  സ്റ്റാന്‍റിലേക്ക് പ്രവേശിക്കുന്നത്. ഇതിനിടെയാണ് കെ.എസ്.ആര്‍.ടി.സി ബസുകളും എളുപ്പം നോക്കി ഈ വഴി കടന്നുവരുന്നത്. ഇരുവശത്തുനിന്നുമുള്ള ബസുകളും മറ്റ് വാഹനങ്ങളും കൂടി ഇവിടെയുണ്ടാക്കുന്ന കുരുക്ക് എം.സി.റോഡിലും പാലാ റോഡിലും കിലോമീറ്ററുകളോളം നീളുന്നത് പതിവ് കാഴ്ച. 

പേരൂര്‍ കവലയ്ക്കു ശേഷം പാലാ റോഡിലും പേരൂര്‍ റോഡിലും തീര്‍ത്തും വീതി കുറഞ്ഞ സ്ഥലത്ത് ബസുകള്‍ ഏറെ നേരം നിര്‍ത്തിയിടുന്നതും കുരുക്കിന് കാരണമാകുന്നു.  ഗതാഗതനിയന്ത്രണത്തിന് പ്രധാന കേന്ദ്രങ്ങളിലെല്ലാം ഹോം ഗാര്‍ഡുകള്‍ ഉണ്ടെങ്കിലും പലപ്പോഴും നോക്കുകുത്തിയായി മാറുന്നു. എന്നാല്‍ ബസ് സ്റ്റോപ്പുകളിലൊന്നും ഇവരുടെ സേവനം ലഭ്യവുമല്ല. അതേസമയം, ആവശ്യത്തിന് പോലീസ്കാരില്ലാ എന്നാണ് അധികൃതരുടെ പക്ഷം. സെന്‍ട്രല്‍ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനസ‍ജ്ജമായിട്ടില്ല. Share this News Now:
  • Google+
Like(s): 202