24 February, 2016 10:35:01 AM


തൃശൂര്‍ കുന്ദംകുളത്തിനടുത്ത് ലോറിയും ബസും കൂട്ടിയിടിച്ച് രണ്ട് മരണം



തൃശൂര്‍ : കുന്ദംകുളത്തിനടുത്ത് കെ.എസ്.ആര്‍.ടിസി ലോ ഫ്‌ളോര്‍ ബസും നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ ടി.എസ് കുമാറും ലോറി ഡ്രൈവര്‍ ഹരിയാണ സ്വദേശി ഡൊമിനിയുമാണ് മരിച്ചവര്‍. 

പുലര്‍ച്ചെ നാല് മണിക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്നു ബസ്. ചുണ്ടല്‍ പാടത്തിനടുത്തുള്ള വളവില്‍ വെച്ചായിരുന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ ഇരിക്കുന്ന ഭാഗങ്ങളാണ് കൂട്ടിയിടിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K