Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

06 June, 2018 03:46:09 PM


ഏഷ്യാകപ്പ് വനിതാ ട്വന്‍റി - 20; ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി

ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയത് ഏഴ് വിക്കറ്റിന്




ക്വലാലംപൂർ: ഏഷ്യാകപ്പ് വനിതാ ട്വന്‍റി - 20യിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 142 റൺസിന്‍റെ വിജയ ലക്ഷ്യം രണ്ട് പന്ത് ബാക്കി നിൽക്കെ ബംഗ്ലാദേശ് മറികടന്നു. ടോസ് ജയിച്ച് ആദ്യ ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. 


സൂപ്പർ താരങ്ങളായ മിതാലി രാജും (15) സ്മൃതി മന്ദാനയും (2) നിരാശപ്പെടുത്തിയപ്പോൾ 42 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും 32 റൺസെടുത്ത ദീപ്തി ശർമയുമാണ് അല്പമെങ്കിലും പിടിച്ചു നിന്നത്. മറ്റാർക്കും തിളങ്ങാനാവാതെ പോയതോടെ മികച്ച സ്കോർ എന്ന ലക്ഷ്യം അകന്നു നിന്നു. നാലോവറിൽ 21 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത റുമാന അഹമ്മദാണ് ഇന്ത്യൻ നിരയുടെ നടുവൊടിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിൽ പിഴച്ചെങ്കിലും പിന്നീട് വിക്കറ്റ് നഷ്ടപ്പെടുത്തില്ലെന്ന തീരുമാനത്തിലുറച്ച പോലെയായിരുന്നു ബാറ്റിംഗ്. 49 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ട ബംഗ്ലാദേശിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നതേയില്ല. 52 റൺസ് നേടി പുറത്താകാതെ നിന്ന ഫർഹാന ഹക്ക് 42 റൺസെടുത്ത റുമാന അഹമ്മദ് 33 റൺസെടുത്ത ഷമീമ സുൽത്താന എന്നിവരുടെ മിന്നും പ്രകടനമാണ് ബംഗ്ലാദേശിന് മികച്ച വിജയം നേടിക്കൊടുത്തത്



Share this News Now:
  • Google+
Like(s): 60